അഭിറാം മനോഹർ|
Last Modified വെള്ളി, 6 ജനുവരി 2023 (15:49 IST)
വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചത് മുംബൈ വ്യവസായി ശങ്കർ മിശ്രയെന്ന് കണ്ടെത്തി. ഇന്നലെ ശേഖർ മിശ്ര എന്നായിരുന്നു പുറത്തുവന്നത്. അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനത്തിൻ്റെ വൈസ് പ്രസിഡൻ്റായ ഇയാൾ സംഭവം പുറത്തറിഞ്ഞതോടെ ഒളിവിലാണ്. ഇയാൾക്കെതിരെ ഡൽഹി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ശങ്കർ മിശ്ര താമസിക്കുന്ന മുംബൈയിലും ഓഫീസുള്ള ബെംഗളൂരുവിലും പോലീസ് തിരച്ചിൽ നടത്തി. സ്ത്രീത്വത്തെ അപമാനിക്കൽ,പൊതുയിടത്തിലെ അപമാര്യദയായുള്ള പെരുമാറ്റം,ബലപ്രയോഗം, എയർക്രാഫ്റ്റ് ചട്ടലംഘനം എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി കേസെടുത്തു. നവംബർ 26ന് ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന
എയർ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്.
സംഭവത്തിൽ 4 എയർ ഇന്ത്യ ജീവനക്കാരുടെ മൊഴിയെടുത്തു. ജനുവരി നാലിനാണ് സംഭവത്തിൽ യുവതി പരാതിപ്പെട്ടത്. ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ഒത്തുതീർപ്പിന് ശ്രമിച്ചെന്നും വിമാനം ലാൻഡ് ചെയ്തപ്പോൾ ശങ്കർ മിശ്രയെ എയർ ഇന്ത്യ അധികൃതർ പോകാൻ അനുവദിച്ചെന്നും എഫ്ഐആറിൽ പറയുന്നു.