പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മമത; രാഹുലിന് കുത്ത്, ഭിന്നിച്ച് പ്രതിപക്ഷനിര

രേണുക വേണു| Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (10:33 IST)

നരേന്ദ്ര മോദിക്കെതിരായ പ്രതിപക്ഷനിരയില്‍ കടുത്ത ഭിന്നത. രാഹുല്‍ ഗാന്ധിയല്ല മോദിക്ക് ബദല്‍ എന്ന് പരോക്ഷമായി പ്രസ്താവിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. നരേന്ദ്ര മോദിക്ക് ബദല്‍ മമത ബാനര്‍ജി ആണെന്ന് തൃണമൂല്‍ മുഖപത്രമായ ജാഗോ ബംഗ്ലയില്‍ വെള്ളിയാഴ്ച ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വിശകലനവാര്‍ത്തയിലാണ് പറഞ്ഞിരിക്കുന്നത്.

പ്രതിപക്ഷ സഖ്യത്തിലെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ് പാര്‍ട്ടി. പക്ഷേ, നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും മോദിക്ക് ബദലായി ഉയര്‍ന്നുവരാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് മോദിക്ക് ബദലായി മമത ബാനര്‍ജിയെ ഉയര്‍ത്തിക്കാട്ടി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും വന്‍ പ്രചാരണം നടത്തണമെന്ന് ലേഖനത്തില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിപക്ഷ നിരയിലെ മറ്റ് പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രീതി സമ്പാദിക്കാനാണ് മമത ലക്ഷ്യമിടുന്നത്. അങ്ങനെ വന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ കളം പിടിക്കാമെന്നാണ് മമതയുടെ കണക്കുകൂട്ടല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :