സ്വര്‍ഗാനുരാഗം വീട്ടിലറിഞ്ഞു: കമിതാക്കളിലൊരാള്‍ ആത്മഹത്യ ചെയ്തു; മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

സ്വവര്‍ഗാനുരാഗം പുറത്തറിഞ്ഞു: കമിതാക്കളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

മുംബൈ| PRIYANKA| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (12:00 IST)
സ്വവര്‍ഗാനുരാഗം പുറത്തറിഞ്ഞതിനെ തുടര്‍ന്ന ലെസ്ബിയന്‍ കമിതാക്കളില്‍ ഒരാള്‍ ചെയ്തു. മുംബൈയിലെ ചുനാഭട്ടി പ്രദേശത്താണ് സംഭവം. രോഷ്‌നി തണ്ടാല്‍, രുജുക്ത ഗവാണ്ടി എന്നിവരാണ് സ്വര്‍ഗാനുരാഗം പുറത്തറിഞ്ഞതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രോഷ്‌നിയെ വീട്ടിലെ സിലീംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലും ഫിനോയില്‍ കുടിച്ച നിലയില്‍ രുജുക്തയെയും കണ്ടെത്തി. രുജുക്ത അപകട നില തരണം ചെയ്തിട്ടില്ല. 21 വയസു പ്രായമുള്ള ഇരുവരും ബാല്യകാല സുഹൃത്തുക്കളും കൂടിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ ആലിംഗനബദ്ധരായി നില്‍ക്കുന്ന ഇരുവരെയും രുജുക്തയുടെ ഒരു ബന്ധു കണ്ടിരുന്നു. ബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ രുജുക്ത ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതറിഞ്ഞ രോഷ്‌നി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് രുജുക്തയുടെ പിതാവ് കിഷോര്‍ ഗവാണ്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :