ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 1 ജനുവരി 2016 (10:53 IST)
ഡല്‍ഹിയില്‍ വാഹനനിയന്ത്രണം നിലവില്‍ വന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് ഒറ്റ - ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണം നിലവില്‍ വന്നത്.
ഇത് അനുസരിച്ച്, ഒറ്റയക്കത്തില്‍ നമ്പര്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ഒറ്റയക്ക തിയതികളിലും ഇരട്ടയക്കത്തില്‍ നമ്പര്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ഇരട്ടയക്ക തിയതികളിലുമാണ് ഓടേണ്ടത്. അതേസമയം, ഞായറാഴ്ച വാഹനനിയന്ത്രണം ഉണ്ടാകില്ല.
പരീക്ഷണാടിസ്ഥാനത്തില്‍ ജനുവരി 15 വരെയാണ്
നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതേസമയം, ഡല്‍ഹിയിലെ പൊതുഗതാഗത സംവിധാനങ്ങളെ നിയന്ത്രണം ബാധിക്കില്ല.
ഇരുചക്രവാഹനങ്ങള്‍, സ്ത്രീകള്‍, വികലാംഗര്‍ എന്നിവര്‍ ഓടിക്കുന്ന വാഹനങ്ങൾ, ആംബുലന്‍സ്, പൊലീസ്, ജയില്‍ എന്നീ വാഹനങ്ങള്‍ക്ക് ഇളവുണ്ട്. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍, രാജ്യസഭ ഉപാധ്യക്ഷന്‍, ലോക്‌സഭ സ്പീക്കര്‍, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, ലഫ്. ഗവര്‍ണര്‍, മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവരുടെ വാഹനങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി, മന്ത്രിമാര്‍, എം എല്‍ എമാര്‍ എന്നിവര്‍ക്ക് ഇളവില്ല.