നാണംകെട്ട് അമിത് ഷായും കൂട്ടരും; കർണാടകയിൽ ബിജെപി നടത്തിയ വ്യാജ പ്രചാരണത്തിനെതിരെ ബിബിസി രംഗത്ത്

നാണംകെട്ട് അമിത് ഷായും കൂട്ടരും; കർണാടകയിൽ ബിജെപി നടത്തിയ വ്യാജ പ്രചാരണത്തിനെതിരെ ബിബിസി രംഗത്ത്

 karnataka election , fake survey bbc , bbc , BJP , Narrendra modi , Congress , Amit shah , ബിജെപി , കർണാടക , ബിബിസി  , സര്‍വ്വേ റിപ്പോര്‍ട്ട് , കോൺഗ്രസ്
ബംഗളൂരു| jibin| Last Modified ചൊവ്വ, 8 മെയ് 2018 (20:09 IST)
കർണാടകയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിബിസി സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തു വിട്ടുവെന്ന ബിജെപിയുടെ പ്രചാരണത്തിനെതിരെ ബിബിസി രംഗത്ത്.

വ്യാജപ്രചരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ടാണ് ബിബിസി സംഘം ഈ വാര്‍ത്ത നിഷേധിച്ചിരിക്കുന്നത്. തങ്ങളുടെ പേരിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ തങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ബന്ധവുമില്ല. സര്‍വ്വേ
നടത്തുന്ന രീതി ചാനലിന് ഇല്ലെന്നും ബിബിസി വ്യക്തമാക്കി.

ബിബിസി ന്യൂസില്‍ നിന്നുള്ളതെന്ന തരത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ സര്‍വ്വേ വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിലാണ് ഞങ്ങള്‍ വ്യക്തത വരുത്തുന്നത്. ഇന്ത്യയില്‍ ഇലക്ഷന് മുന്നോടിയായി സര്‍വ്വേ നടത്താറില്ലെന്നും ബിബിസി വ്യക്തമാക്കി.

ബിബിസി തന്നെ വിശദീകരണവുമായി രംഗത്തെത്തിയതോടെ കള്ളി വെളിച്ചത്തായ ബിജെപി പ്രതിരോധത്തിലായി. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി 135 സീറ്റുകൾ നേടുമെന്നും 45 സീറ്റുകൾ സ്വന്തമാക്കുന്ന ജനതാദളിന് താഴെ കോൺഗ്രസ് വെറും 35 സീറ്റിലൊതുങ്ങുമെന്നുമായിരുന്നു സോഷ്യൽ മീഡിയയിലൂടെ ബിജെപി പ്രചരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :