സർവകലാശാല സംഘർഷം; അറസ്റ്റിലായ മക്കളെയോർത്ത് അഭിമാനമെന്ന് രക്ഷിതാക്കൾ

സർവകലാശാല സംഘർഷം; അറസ്റ്റിലായ മക്കളെയോർത്ത് അഭിമാനമെന്ന് രക്ഷിതാക്കൾ

തിരുവനന്തപുരം| aparna shaji| Last Modified ശനി, 26 മാര്‍ച്ച് 2016 (12:09 IST)
രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സർവകലാശാലയിലെ സമരത്തിൽ അറസ്റ്റ് ചെയ്ത് വിദ്യാർഥികളെ ഓർത്ത് അഭിമാനമെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കൾ അറിയിച്ചു. നീതിയ്ക്കു വേണ്ടിയാണ് അവർ പോരാടിയതെന്നും രോഹിത് വെമുലയുടെ മരണത്തിന്റെ ഉത്തരവാദികൾക്കെതിരെ നടത്തിയ സമരത്തിൽ അഭിമാനിക്കുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു.

ഹൈദരാബാദ് സംഘർഷത്തിൽ അറസ്റ്റിലായ മലയാളി വിദ്യാർഥികളെ മോചിപ്പിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സമരവുമായി ബന്ധപ്പെട്ട് ഇനിയും കൂടുത‌ൽ മലയാളി വിദ്യാർഥികളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സർവകലാശാലയിലെ മറ്റു വിദ്യാർഥികൾ പറയുന്നതെന്നും മാതാപിതാക്കൾ അറിയിച്ചു. അറസ്റ്റിലായ മലയാളി വിദ്യാർഥികൾക്ക് സഹായകമായി സംസ്ഥാന സർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ല എന്നും അവർ അറിയിച്ചു.

ഹൈദരാബാദ് സര്‍വകലാശാലയിലെ ജോയിന്റ് ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തകരായ ആദിത്യന്‍, മുഹമ്മദ് അജ്മല്‍, ആഷിഖ് മുഹമ്മദ്, മാത്യു ജോസഫ്, എസ് ഐ ഒ യൂണിറ്റ് പ്രസിഡന്റ് ഇ കെ റമീസ്, വി മുന്‍സിഫ്, മുഹമ്മദ് ഷാ, ശ്രീരാഗ്, ദീപക് എന്നിവരാണ് കാമ്പസിലെ സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായ മലയാളി വിദ്യാര്‍ഥികള്‍.

സംസ്ഥാന സർക്കാർ ഇടപെട്ടാൽ അറസ്റ്റിലായ വിദ്യാർഥികൾക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങ‌ൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :