ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 9 മാര്‍ച്ച് 2016 (08:49 IST)
വനിതാ ദിനത്തില്‍ മുന്‍ എബിവിപി നേതാക്കള്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെഎന്‍യു) മനുസ്മൃതി കത്തിച്ചു. കനയ്യ കുമാറടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റ പ്രശ്‌നങ്ങളെ തുടര്‍ന്ന് എബിവിപിയില്‍നിന്ന് രാജിവച്ച മൂന്നു നേതാക്കളാണ് മനുസ്മൃതി കത്തിക്കാന്‍ നേതൃത്വം നല്‍കിയത്. ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് ആരോപിച്ചായിരുന്നു നടപടി.
മുന്‍ എബിവിപി നേതാക്കളായ പ്രദീപ് നര്‍വാള്‍, രാഹുല്‍ യാദവ്, അങ്കിത് ഹാന്‍സ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഭരണഘടനാ ശില്പിയായ ബിആര്‍ അംബേദ്ക്കറും മനുസ്മൃതി കത്തിച്ചിട്ടുണ്ട്. ജാതി, ലിംഗ വിവേചനങ്ങള്‍ക്ക് സാധുത നല്‍കുന്നതാണ് മനുസ്മൃതി. ഇതില്‍ സ്ത്രീയെ വിലകുറഞ്ഞ വസ്തുവായാണ് കാണുന്നതെന്നും ഇവര്‍ പറയുന്നു.
മനുസ്മൃതി സ്ത്രീയെ വിലകുറഞ്ഞ വസ്തുവായാണ് കാണുന്നതെന്നും മോശമായാണ് ചിത്രീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ജനാധിപത്യ രാഷ്ട്രത്തില്‍ ഇത്തരമൊരു പിന്തിരിപ്പന്‍ആശയത്തിന് ഇടമില്ലെന്നും വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നു. അതേസമയം, പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ നിയമംലംഘിച്ചാണ് പരിപാടി നടത്തിയതെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.