''തമിഴ്‌നാടിന് നഷ്ടപ്പെട്ടത് അവരുടെ ഉരുക്ക് വനിതയെ'' - മമ്മൂട്ടി

തിരക്കുള്ള നടിയായിരുന്നിട്ടും സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം, ജലയളിത തമിഴ്‌നാടിന്റെ ഉരുക്ക് വനിത: മമ്മൂട്ടി

aparna shaji| Last Updated: ചൊവ്വ, 6 ഡിസം‌ബര്‍ 2016 (13:13 IST)
തമിഴ്‌നാടിന് നഷ്ടപെട്ടത് അവരുടെ ഉരുക്ക് വനിതയെ ആണെന്ന്മെഗാസ്റ്റാർ മമ്മൂട്ടി പ്രതികരിച്ചു. ജയലളിതയുടെ മരണവാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ തന്നെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള ദേശീയനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. കലാ - സാസ്‌കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ജയലളിതയ്ക്ക് അനുശോചകം രേഖപ്പെടുത്തി. ജയലളിതയുടെ വേര്‍പാടിന്റെ വേദനയില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പങ്കുചേരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയാകാൻ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ജയലളിത. ഉരുക്ക് വനിതയെ ആണ് അവർക്ക് നഷ്ടപെട്ടതത്.
തമിഴ്‌ ജനതയെ പ്രസവിക്കാത്ത അവരുടെ അമ്മയാണ് ജയലളിത. സഹജീവികളെ സ്വന്തം മക്കളെ പോലെ കാണുകയും അവരുടെ എല്ലാ വിഷമങ്ങളിലും പങ്കുചേരുകയും ചെയ്തയാളാണ് ജയലളിത. സ്ത്രീകളുടെ വിഷമതകൾ ഇല്ലാതാക്കാനും വിഷമങ്ങൾ പരിഹരിക്കാനും ഒരുപാട് പരിശ്രമങ്ങൾ നടത്തിയ ആളാണ്. അവർക്കായി ഒരുപാട് നിയമവ്യവസ്ഥകൾ ഉണ്ടാക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു ജയലളിത.- മമ്മൂട്ടി പറഞ്ഞു.

സിനിമയില്‍ തിളങ്ങിനിന്ന സമയത്താണ് അവര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. തിരക്കുളള ചലച്ചിത്ര നടിയായിരുന്നിട്ടുപോലും അതുപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചത് ഒരുപക്ഷെ അവരുടെ ഏറ്റവും നല്ല തീരുമാനമായിരിക്കാം എന്നാണ് തനിക്ക് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഒരുപക്ഷെ ഈ ഉരുക്കുവനിതയുടെ വിയോഗം നമ്മുടെ സ്ത്രീസമൂഹത്തിനും പ്രത്യേകിച്ച് രാഷ്ട്രീയത്തിനും തമിഴ്‌നാടിനും ഒരു തീരാദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറെക്കാലമായിട്ട് തമിഴ്‌നാട്ടില്‍ താമസിക്കുന്ന എനിക്ക് അത് തിരിച്ചറിയാന്‍ സാധിക്കും. ആ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. അവര്‍ക്ക് നിത്യശാന്തി നേരുന്നു- മമ്മൂട്ടി പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :