മറീനയിലേക്ക് തമിഴകം ഒഴുകുന്നു; അമ്മയുടെ മണ്ണില്‍ അലമുറിയിട്ടും, നെഞ്ചത്തടിച്ചും ആയിരങ്ങള്‍ - വീഡിയോ കാണാം

അമ്മയോട് ആകുലതകള്‍ പറയാന്‍ മറീനയിലേക്ക് അലമുറിയിട്ടും, നെഞ്ചത്തടിച്ചും ആയിരങ്ങള്‍

ചെന്നൈ| jibin| Last Updated: ബുധന്‍, 7 ഡിസം‌ബര്‍ 2016 (14:05 IST)
തമിഴ്‌മക്കളെ കണ്ണീരിലാഴ്‌ത്തി യാത്രയായ ജെ ജയലളിതയുടെ വിയോഗത്തില്‍ തമിഴ്‌നാട് തേങ്ങുന്നു. ചെന്നൈ മറീന ബീച്ചിലെ എംജിആറിന്റെയും അണ്ണാ ദുരൈയുടെയും സ്‌മൃതിമണ്ഡപത്തോട് ചേര്‍ന്നാണ് ജയലളിതയ്‌ക്ക് അന്ത്യവിശ്രമമൊരുക്കിയത്.

സംസ്‌കാരത്തിന് ശേഷം ജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ചതിന് പിന്നാലെ ആയിരങ്ങളാണ് ജയലളിതയെ സംസ്‌കരിച്ച ഇടം സന്ദര്‍ശിക്കാനെത്തിയത്. അമ്മയെ നഷ്ടപ്പെട്ട അനുയായികളുടെ വൈകാരിക പ്രതികരണള്‍ രാത്രി വൈകിയും കാണാമായിരുന്നു. ചിലര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ സ്‌ത്രീകള്‍ പൊട്ടിക്കരയുകയും അമ്മയുടെ വേര്‍പാടില്‍ തങ്ങളുടെ ആകുലതകള്‍ വിളിച്ചു പറയുകയും ചെയ്‌തു.

അലമുറിയിട്ടും, നെഞ്ചത്തടിച്ചും നൂറ് കണിക്കിന് സ്‌ത്രീകളാണ് അണ്ണാ സ്‌ക്വയറിലെ ജയലളിതയുടെ കുടീരത്തിലേക്ക് എത്തിയത്. പലരെയും പൊലീസ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുകയും ചെയ്‌തു. പൂക്കളും ബൊക്കകളുമായിട്ടാണ് മിക്കവരും എത്തിയത്.

തമിഴ് ജനത നെഞ്ചോടു ചേർത്ത ‘അമ്മ’യുടെ വിലാപയാത്ര അതിവൈകാരികമായിരുന്നു. പതിനായിരക്കണക്കിനാളുകളാണ് കണ്ണീരണിഞ്ഞ് വിലാപയാത്രയില്‍ പങ്കെടുത്തത്. രാജാജി ഹാള്‍ മുതല്‍ മറീനവരെ മൃതദേഹം വിലാപ യാത്രയായിട്ടാണ് കൊണ്ടു പോയത്. ഒരു കിലോമീറ്റർ ദൂരം ഒരു മണിക്കൂറോളമെടുത്താണ് അണ്ണാ സ്ക്വയറിൽ എത്തിയത്. വിലാപയാത്രയ്‌ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിനൊപ്പം കേന്ദ്രസേനയും രംഗത്തുണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :