ജയയുടെ പേരും പ്രശസ്തിയും എക്കാലവും നിലനില്‍ക്കുമെന്ന് കരുണാനിധി; സ്റ്റാലിന്‍ രാജാജി ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു

ജയയുടെ പേരും പ്രശസ്തിയും എക്കാലവും നിലനില്‍ക്കുമെന്ന് കരുണാനിധി

ചെന്നൈ| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2016 (16:34 IST)
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പേരും പ്രശസ്ത്രിയും എക്കാലവും നിലനില്‍ക്കുമെന്ന് ഡി എം കെ നേതാവ് എം കരുണാനിധി. ജയലളിതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിക്കവെയാണ് കരുണാനിധി ഇങ്ങനെ പറഞ്ഞത്.

പാര്‍ട്ടിയുടെ ഭാവിക്കും നന്മയ്ക്കും വേണ്ടി തീരുമാനം എടുക്കുന്നതില്‍ ജയലളിതയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവര്‍ക്ക് അതിനുള്ള ധൈര്യമുണ്ടായിരുന്നു. അവര്‍ ഇപ്പോള്‍ നമ്മെ വിട്ടു പോകുന്നുണ്ടെങ്കിലും ജയലളിതയുടെ പേരും പ്രശസ്തിയും എന്നെന്നും നിലനില്‍ക്കുമെന്നും കരുണാനിധി പറഞ്ഞു.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കരുണാനിധി ആശുപത്രിയില്‍ നിന്നാണ് ജയലളിതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. എ ഐ എ ഡി എം കെ പ്രവര്‍ത്തകരെ അദ്ദേഹം തന്റെ അനുശോചനം അറിയിച്ചു.

പ്രതിപക്ഷനേതാവും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്‍ രാജാജി ഹാളിലെത്തി ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ചെന്നൈ മുന്‍ മേയര്‍ എം സുബ്രഹ്‌മണ്യന്‍, മുന്‍മന്ത്രിമാരായ കെ എന്‍ നെഹ്‌റു, ഐ പെരിയസ്വാമി, ഇ വി വേലു എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :