പാകിസ്ഥാനില്‍ വെള്ളപ്പൊക്കം; 151 മരണം, 4,517 വീടുകള്‍ നശിച്ചു

  പാകിസ്ഥാന്‍ , വെള്ളപ്പൊക്കം , മരണം
ഇസ്ലാമാബാദ്| jibin| Last Updated: ബുധന്‍, 5 ഓഗസ്റ്റ് 2015 (10:48 IST)
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പാകിസ്ഥാനില്‍ ഇതുവരെ 151 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ സ്തിരീകരിച്ചു. 101 പേര്‍ക്കു പരുക്കേല്‍ക്കുകയും,
4,517 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തു. എട്ടു ലക്ഷംപേരെ പ്രളയം ബാധിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം ആരംഭിച്ച മഴ ഇപ്പോഴും പല ഭാഗത്തും തുടരുകയാണ്. ഇപ്പോഴും പലയിടങ്ങളില്ലും മഴയെ തുടര്‍ന്നുണ്ടായ നാശനഷ്‌ടങ്ങള്‍ കാരണം ജീവിതം താറുമാറായ അവസ്ഥയിലാണ്. രാജ്യത്താകെ 481 ദുരിതാശ്വാസ ക്യാമ്പുകളും 150 മെഡിക്കല്‍ ക്യാമ്പുകളും തുറന്നിട്ടുണ്ട്. എന്നാലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രാജ്യത്ത് രോഗങ്ങളും പകര്‍ച്ച വ്യാധികളും രൂക്ഷമാകുകയും ചെയ്‌തു.
കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ തുടര്‍ന്ന കനത്ത മഴയില്‍ കാലവര്‍ഷത്തില്‍ 400 പേര്‍ മരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :