വിവാഹിതനായ പുരുഷന്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കണമെന്നും കാശില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ആകില്ലെന്നും ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (14:39 IST)
വിവാഹിതനായ പുരുഷന്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കണമെന്നും കാശില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ആകില്ലെന്നും ഹൈക്കോടതി. ജമ്മു കാശ്മീര്‍ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. വിവാഹം കഴിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ വിവാഹം കഴിച്ചു കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്തേ തീരു.

സമൂഹം പ്രതീക്ഷിക്കുന്നതും നിയമം ആവശ്യപ്പെടുന്നതുമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആവില്ല എന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വിനോദ് ചാറ്റര്‍ജി കൗള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :