ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 7 ജനുവരി 2016 (09:27 IST)
വ്യാഴാഴ്ച രാവിലെ പുലര്‍ന്നത് ജമ്മു കശ്‌മീര്‍ മുഖ്യമന്തി മുഫ്‌തി മുഹമ്മദ് സയിദിന്റെ മരണവാര്‍ത്തയുമായിട്ടായിരുന്നു. 79 വയസ്സുകാരനായ മുഫ്‌തി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു അന്തരിച്ചത്.
മുഫ്‌തി മുഹമ്മദ് സയിദിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങള്‍
1. ബി ജെ പി - പി ഡി പി കൂട്ടുകക്ഷിഭരണം നിലവില്‍ വന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്നിന് മുഫ്‌തി മുഹമ്മദ് സയിദ് രണ്ടാമതും കശ്‌മീരിന്റെ മുഖ്യമന്ത്രിയായത്.
2. ഇതിനു മുമ്പ്, നവംബര്‍ രണ്ട്, 2002 മുതല്‍ നവംബര്‍ രണ്ട് 2005 വരെയുള്ള സമയത്ത് ആയിരുന്നു അദ്ദേഹം കശ്‌മീര്‍ മുഖ്യമന്ത്രിയായത്.
3. കേന്ദ്ര ആഭ്യന്തരമന്ത്രിയായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1989 ഡിസംബര്‍ മുതല്‍ 1990 നവംബര്‍ വരെ ആയിരുന്നു കേന്ദ്രമന്ത്രി ആയിരുന്നത്.
4. സയിദ് ആഭ്യന്തരമന്ത്രി ആയിരുന്ന സമയത്ത്, അദ്ദേഹത്തിന്റെ മകള്‍ റുബയ്യയെ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. അഞ്ചു തീവ്രവാദികളെ മോചിപ്പിച്ച് ആയിരുന്നു അന്ന് മകളെ തിരിക ലഭിച്ചത്.
5. 1999ലാണ് സയിദ് ജമ്മു ആന്‍ഡ് കശ്‌മിര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചത്.