ഐപിഎല്‍ ഒത്തുകളി: മെയ്യപ്പനും, കുന്ദ്രയ്ക്കും നേരിട്ട് പങ്ക് - സുപ്രീംകോടതി

  ഐപിഎല്‍ , ഗുരുനാഥ് മെയ്യപ്പന്‍ , സുപ്രീംകോടതി , ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 22 ജനുവരി 2015 (16:26 IST)
ഐപിഎല്‍ ഒത്തുകളി കേസില്‍ എന്‍ ശ്രീനിവാസന്റെ മരുകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയുമായ ഗുരുനാഥ് മെയ്യപ്പന് ഒത്തുകളിയുമായി നേരിട്ട് പങ്ക് ഉണ്ടായിരുന്നതായി സുപ്രീംകോടതി. മെയ്യപ്പന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമില്‍ വ്യക്തമായ ഉടമസ്ഥാവകാശം ഉണ്ടായിരുന്നതായും കോടതി കണ്ടെത്തി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയുമായ ഗുരുനാഥ് മെയ്യപ്പനും, രാജസ്ഥാൻ റോയൽസ് ഉടമയായ രാജ് കുന്ദ്രയും വാതുവെപ്പുകാരുമായി അടുത്ത് ബന്ധപ്പെട്ടുവെന്നും. ഇവര്‍ക്ക് വാതുവെപ്പ് കാരുമായി നേരിട്ടായിരുന്നു ഇടപാടെന്നും കോടതി കണ്ടെത്തി. മെയ്യപ്പന്‍ കളിക്കാരെ സ്വാധീനിക്കുന്നതിനും കോഴ ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായും കോടതി കണ്ടെത്തി. രാജ് കുന്ദ്രയ്ക്ക് വാതുവെപ്പില്‍ പങ്കാളിത്തം ഉണ്ടായിരുന്നു. ഈ വക പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനാണ് മെയ്യപ്പനുമായി ഇടപാട് നടത്തിയതെന്നും കോടതി കണ്ടെത്തി.

ഒത്തുകളി കേസിലെ പ്രതികള്‍ക്ക് ടീമിനും നേരെയുള്ള ശിക്ഷാ നടപടികള്‍ സ്വതന്ത്രമായ ഒരു സമിതിയാണ് തീരുമാനിക്കേണ്ടതെന്നും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകള്‍ ഇനി തുടരണോ എന്നത് സമിതിക്ക് പഠിച്ചശേഷം തീരുമാനിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. അന്വേഷണത്തില്‍ ആര്‍ക്കേലും പരാതി ഉണ്ടെങ്കില്‍
കോടതിയെ സമീപിക്കാമെന്നും പറഞ്ഞു.

അതേസമയം ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബിസിസിഐ ചട്ടം ലംഘിക്കാന്‍ ശ്രീനിവാസന്‍ കൂട്ട് നിന്നതായും. ഇരട്ടത്താപ്പും, വാണിജ്യ താല്‍പ്പര്യങ്ങളും മുന്‍ നിര്‍ത്തിയാണ് ശ്രീനിവാസന്‍ പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഐപിഎല്‍ ഭേദഗതി കോടതി മരവിപ്പിക്കുകയും. ആറ് ആഴ്‌ചയ്ക്കുള്ളില്‍ ബിസിസിഐ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം ബിസിസിഐ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്‌ച പറ്റി. ബിസിസിഐ കുത്തക തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നില്ലെന്നും. ബിസിസിഐ ഒരു പൊതു സ്ഥാപനം ആണെന്നും കോടതി കുറ്റപ്പെടുത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :