കുതിപ്പ് തുടർന്ന് ബിജെപി, കിതയ്ക്കുന്ന കോൺഗ്രസ്, രാഷ്ട്രീയ ബദലായി ആം ആദ്മിയുടെ ഉയിർപ്പ്: 2022ലെ ഇന്ത്യൻ രാഷ്ട്രീയം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (18:17 IST)
7 സംസ്ഥാന നിയമസഭ തിരെഞ്ഞെടുപ്പുകളടക്കം ഒട്ടേറെ രാഷ്ട്രീയമായ സംഭവങ്ങൾ നടന്ന വർഷമാണ് 2022. പുതിയ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവർ തിരെഞ്ഞെടുക്കപ്പെട്ടതും കഴിഞ്ഞ വർഷമാണ്. ബിജെപി സംസ്ഥാനങ്ങളിൽ തങ്ങളുടെ കുതിപ്പ് തുടർന്നപ്പോൾ കോൺഗ്രസിൻ്റെ കിതപ്പ് തന്നെയായിരുന്നു ഈ വർഷവും ദൃശ്യമായത്. അതേസമയം പലയിടങ്ങളിലും നേട്ടമുണ്ടാക്കാൻ ആം ആദ്മിയ്ക്കായി.

2022ൻ്റെ തുടക്കത്തിൽ 17 സംസ്ഥാനങ്ങളിലായിരുന്നു ബിജെപിക്ക് ഭരണമുണ്ടായിരുന്നത്. ജനതാദളുമായുള്ള പിളർപ്പിന് ശേഷം ബീഹാറും തെരെഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശും ബിജെപിക്ക് നഷ്ടമായി. നിലവിൽ 16 സംസ്ഥാനങ്ങളിലാണ് ബിജെപി മന്ത്രിസഭകളുള്ളത്. ഗുജറാത്തിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് ബിജെപി സ്വന്തമാക്കിയത്.

ഇതിനിടയിൽ കോൺഗ്രസ് പാർട്ടിക്കകത്ത് അധ്യക്ഷസ്ഥാനത്തിനായി തിരെഞ്ഞെടുപ്പും കഴിഞ്ഞ വർഷം സംഭവിച്ചു. ഹൈക്കമാൻഡിൻ്റെ പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെ അത്ഭുതങ്ങൾക്ക് ഇടം കൊടുക്കാതെ ആയാസകരമായി വിജയിച്ചു. ബിജെപി ഭരണത്തിനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ മാർച്ചും സംഭവിച്ചത് ഈ വർഷമാണ്.

പഞ്ചാബിൽ ഭരണം പിടിച്ചെടുക്കാനായതും പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ ശക്തിയായി വളരാനായതും ഈ കാലഘട്ടത്തിൽ ആം ആദ്മി പാർട്ടിക്ക് നേട്ടമായി. 2024ൽ വരാനിരിക്കുന്ന ലോക്സഭാ തിരെഞ്ഞെടുപ്പിൽ മുഖ്യശക്തികളിലൊന്നാകാൻ ലക്ഷ്യമിട്ടിട്ടുള്ള പ്രവർത്തനമാണ് ആം ആദ്മി പാർട്ടി നടത്തൂന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :