ജോധ്പൂര്‍|
Last Modified ശനി, 10 മെയ് 2014 (11:17 IST)
ഇന്ത്യന്‍ മുജാഹിദീന്‍ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ജോധ്പൂരില്‍ രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്തു. ജോധ്പൂര്‍ സ്വദേശിയായ സാക്കിര്‍ ഹുസൈനെയാണ് വ്യാഴാഴ്ച്ച പ്രതാപ്‌നഗറിലുള്ള ലാലാലജ്പത് കോളനിയില്‍ നിന്നും എടിഎസ് കസ്റ്റഡിയിലെടുത്തത്.
ഇന്ത്യന്‍ മുജാഹിദീന്‍ രാജസ്ഥാന്‍ ശൃംഖലയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മെയ് 1ന് തമിഴ്നാട്ടില്‍ നിന്നും അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ അഷറഫിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് സാക്കിര്‍ ഹുസൈനെക്കുറിച്ചും ഇന്ത്യന്‍ മുജാഹിദീന്റെ രാജസ്ഥാന്‍ സ്ലീപ്പര്‍ മൊഡ്യൂളിനെക്കുറിച്ചും സേനയ്ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുന്നത്.
ജോധ്പൂരില്‍ നിന്നും അറസ്റ്റിലാകുന്ന ആറാമത്തെ ഇന്ത്യന്‍ മുജാഹിദീന്‍ തിവ്രവാദിയാണ് സാക്കിര്‍. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 5 മുജാഹിദീന്‍ തിവ്രവാദികളെ മാര്‍ച്ചില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.