14 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

കട്ടപ്പന| Last Modified വെള്ളി, 9 മെയ് 2014 (09:37 IST)
വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 14 കിലോ നീലച്ചടയന്‍ കഞ്ചാവുമായി എത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്തു‍. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് പുഷ്പഗിരി ടവര്‍സിറ്റിയില്‍ വച്ചാണ് ഇവര്‍ പൊലീസ് പിടിയിലായത്.

തോപ്രാംകുടി പെരുംതൊട്ടി അയ്പന്‍പറമ്പില്‍ തങ്കച്ചന്‍ (സായ്പ്- 50) പുഷ്പഗിരി തെക്കേകൊശപ്പള്ളില്‍ സജി (33), പുഷ്പഗിരി ശാലോമില്‍ കുഞ്ഞുമോന്‍(വര്‍ഗീസ്- 40) എന്നിവരെയാണ് എസ്ഐടിഡി സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

അബ്കാരി, കഞ്ചാവ്, ചന്ദനംകടത്ത് തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണിവര്‍.
കഞ്ചാവുകടത്തിന്റെ കേരളത്തിലെ പ്രധാന വില്പനക്കാരില്‍ ഒരാളാണ് അറസ്റ്റിലായ തങ്കച്ചന്‍. ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് ഇടുക്കിയിലെത്തിക്കുന്നത്.

ഇടുക്കി ഗോള്‍ഡ്, നീലച്ചടയന്‍ എന്നീ പേരുകളില്‍ കേരളത്തിലെ പ്രധാന ടൗണുകളിലും എന്‍ജിയറിങ് കോളേജ്, ഹോസ്റ്റലുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലും ഏജന്റുമാര്‍ മുഖേന വിറ്റഴിക്കുകയാണ് രീതി. പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :