പ്രവാസികളെ വ്യാഴാഴ്ച്ച മുതൽ നാട്ടിലെത്തിക്കും, ടിക്കറ്റ് ചാർജ് പ്രവാസികൾ നൽകണം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 മെയ് 2020 (18:54 IST)
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ മേയ് ഏഴ് മുതൽ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കാൻ തീരുമാനം.ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ കയറുന്നത് അവിടെ വെച്ചു തന്നെ അവരുടെ പൂര്‍ണ പരിശോധന നടത്തും. കൊവിഡ് ഇല്ലെന്ന് പൂർണമായും ഉറപ്പാക്കിയതിന് ശേഷമായിരിക്കും യാത്ര അനുവദിക്കുക. എന്നാൽ ടിക്കറ്റ് ചാർജ് പ്രവാസികൾ തന്നെ നൽകേണ്ടി വരും.

ഇന്ത്യയിൽ എത്തിച്ച ശേഷം ഇവരെ വിവിധസംസ്ഥാനങ്ങളിൽ സജ്ജമാക്കിയ കേന്ദ്രങ്ങളിലേക്ക് മാറ്റും.തുടർന്ന് ഇവർ 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കേണ്ടി വരും.കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് പ്രവാസികളെ ഇന്ത്യയിലെത്തിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :