ന്യൂഡൽഹി|
aparna shaji|
Last Modified തിങ്കള്‍, 26 ഡിസംബര്‍ 2016 (14:09 IST)
ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി- 5 വിജയകരമായി പരീക്ഷിച്ചു. ആണവ വാഹക ശേഷിയുള്ള അഗ്നി - 5ന്റെ നാലാമത്തെ വിക്ഷേപണമായിരുന്നു ഇത്. ഒറീസയിലെ വീലര്‍ ദ്വീപില്‍ ഇന്ന് രാവിലെയായിരുന്നു പരീക്ഷണം.
5,000 കിലോമീറ്റര്‍ ദൂരപരിധിയുളള അഗ്നി-5ന് 17 മീറ്റര്‍ നീളവും 2 മീറ്റര്‍ വിസ്താരവുമാണുള്ളത്. 50 ടണ്‍
ഭാരവാഹക ശേഷിയും മിസൈലിനുണ്ട്. 2012 ഏപ്രിലിലാണ് ഇന്ത്യ ആദ്യമായി അഗ്നി അഞ്ച് പരീക്ഷിച്ചത്. പിന്നീട് 2013 സെപ്റ്റംബറിലും, 2015 ജനുവരിയിലും പരീക്ഷണം ആവര്‍ത്തിച്ചു. അഗ്നി അഞ്ച് മിസൈലിന് നിലവിലെ ശേഷി വച്ച് ചൈനയുടെ വടക്കന്‍ മേഖലകളില്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്.