ഇന്ത്യ-പാക് മത്സരം; കൊൽക്കത്ത‌യിൽ കനത്ത മഴയ്ക്ക് ശമനം, കളി മാറ്റിവെക്കില്ലെന്ന പ്രതീക്ഷയിൽ ആരാധകർ

ഇന്ത്യ-പാക് മത്സരം; കൊൽക്കത്ത‌യിൽ കനത്ത മഴയ്ക്ക് ശമനം, കളി മാറ്റിവെക്കില്ലെന്ന പ്രതീക്ഷയിൽ ആരാധകർ

കൊല്‍ക്കത്ത| aparna shaji| Last Updated: ശനി, 19 മാര്‍ച്ച് 2016 (14:47 IST)

ലോകകപ്പില്‍ ഇന്ന് 7 മണിക്ക് ഇന്ത്യ- പാക്കിസ്ഥാൻ മത്സരം നടക്കേണ്ട കൊൽക്കത്ത‌യിൽ മഴയ്ക്ക് ശമനം. രാവിലെ മുതൽ ശക്തമായി പെയ്ത മഴ ഉച്ചയ്ക്കാണ് ശമിച്ചത്. ഇന്ന് വൈകിട്ട് ഈഡൻ ഗാർഡസിലാണ് മത്സരം. മഴ ശമിച്ചെങ്കിലും വൈകിട്ടും പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

വൈകിട്ട് മഴ പെയ്യുമെങ്കിലും കളിക്ക് മാറ്റമൊന്നുമുണ്ടാകില്ല എന്നാണ് ആരാധകരുടെ പ്രതീക്ഷ. മഴ കാരണം കളി നടക്കാതെ വന്നാൽ ഇന്ത്യയുടെ സെമിക്ക് അത് കനത്ത തിരിച്ചടിയായിരിക്കും. കഴിഞ്ഞ കളിയിൽ ബംഗ്ലാദേശിനെതിരെ 55 റൺസ് മുൻപിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യക്കെതിരെ ഇന്ന് കളിക്കാനിറങ്ങുന്നത്.

ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് 47 റൺസിന് തോൽവി എറ്റുവാങ്ങിയ ഇന്ത്യയ്ക്ക് സെമിയിലേക്ക് മുന്നേറാൻ പാകിസ്താനുമായുള്ള ഇന്നത്തെ മത്സരത്തിലെ വിജയം അനിവാര്യമാണ്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇതുവരെ ഇന്ത്യയോട് തോറ്റിട്ടില്ല എന്ന് പാകിസ്താൻ ആശ്വസിക്കുമ്പോൾ ഏകദിന, ട്വന്റി-20 ലോകകപ്പുകളില്‍ ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്താന്‌ ഇതുവരെയും സാദിച്ചിട്ടില്ല എന്നതാണ് ഇന്ത്യയുടെ ആശാസവും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :