കശ്മീർ|
aparna shaji|
Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (10:05 IST)
കശ്മീരിലെ പാംപോറിൽ ഭീകരരുമ് സൈന്യവുമായി വീണ്ടും എറ്റുമുട്ടൽ. ആക്രമണത്തിൽ ഒരു സൈനികനു പരുക്കേറ്റതായാണ് വിവരം. ശ്രീനഗറിനു പ്രാന്ത പ്രദേശത്തുള്ള ഇ ഡി ഐ ക്യാംപസിനുള്ളിലെ കെട്ടിടത്തിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നത് കണ്ടെത്തി.
ഉറി ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം മറുപടി നൽകിയപ്പോൾ മുതൽ ആക്രമണം പ്രതീക്ഷിക്കുന്നതാണ് ഇന്ത്യ. ശക്തമായ രീതിയിൽ
പാകിസ്ഥാൻ തിരിച്ചടിക്കുമെന്നാണ് ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം, നിയന്ത്രണരേഖ മറികടന്ന് പാക്ക് അധിനിവേശ കശ്മീരിൽ
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ ഏറ്റവും അധികം ഭീകരർ കൊല്ലപ്പെട്ടത് ലഷ്കറെ തയിബയുടേതെന്ന് വ്യക്തമായി. റേഡിയോ സംഭാഷണം ചോർത്തിയതിൽനിന്നാണ് ലഷ്കറിന്റെ ഇരുപതോളം ഭീകരർ കൊല്ലപ്പെട്ടെന്ന വസ്തുത ഇന്ത്യൻ സൈന്യത്തിനു വ്യക്തമായത്.