കശ്മീര്‍ സംഘര്‍ഷം: സര്‍വകക്ഷി സംഘം ശ്രീനഗറിലെത്തി

ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം കശ്മീരിലെത്തി

newdelhi, kashmir, shrinagar, rajnath singh ന്യൂഡല്‍ഹി, കശ്മീര്‍, ശ്രീനഗര്‍, രാജ്നാഥ് സിങ്ങ്
ന്യൂഡല്‍ഹി| സജിത്ത്| Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (13:57 IST)
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം കശ്മീരിലെത്തി. കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, രാംവിലാസ് പാസ്വാന്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരോടൊപ്പം അദ്ദേഹം കശ്മീരിലെത്തിയത്. കേരളത്തില്‍ നിന്ന് ഇ അഹമ്മദ്, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരും സര്‍വകക്ഷി സംഘത്തിലുണ്ട്.

രണ്ടുദിവസമാണ് ഈ സംഘം ശ്രീനഗറില്‍ തങ്ങുന്നത്. തുടര്‍ന്ന് വിവിധ ജനവിഭാഗങ്ങളുമായി സംസാരിക്കുകയും സാന്ത്വന സന്ദേശം കൈമാറുകയും ചെയ്യും. ഹുര്‍റിയത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടിതരുമായി ചര്‍ച്ച നടത്തുന്നതിനായി വിഘടിതരും സര്‍ക്കാറും വലിയ താല്പര്യം കാണിച്ചിട്ടില്ല. ഹുര്‍റിയത് അടക്കം ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചു. ചില വിശ്വാസ വര്‍ധക നടപടികള്‍ ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :