ഒരു തരത്തിലുമുള്ള സമാധാന ശ്രമങ്ങളും കശ്മീരില്‍ അനുവദിക്കില്ല; അവിടം ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കും: ഹിസ്ബുള്‍ നേതാവ്

കശ്മീര്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കുമെന്ന് ഹിസ്ബുള്‍ നേതാവ്

Syed Salahuddin, Rajnath Singh,  Hizbul Mujahideen, Kashmir ശ്രീനഗര്, കശ്മീര്‍, ഹിസ്ബുള്‍ മുജാഹിദീന്‍, സയ്യിദ് സലാഹുദ്ദീന്, രാജ്‌നാഥ് സിങ്
ശ്രീനഗര്| സജിത്ത്| Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (11:15 IST)
കശ്മീരില്‍ ഒരുതരത്തിലുമുള്ള സമാധാന ശ്രമങ്ങളും അനുവദിക്കില്ലെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്‍. കശ്മീരിനെ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കുമെന്നും കൂടുതല്‍ കശ്മീരി ചാവേറുകളെ റിക്രൂട്ട് ചെയ്ത് ഇന്ത്യന്‍ പട്ടാളത്തെ നേരിടുമെന്നും ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കശ്മീരിലെ സമാധാന ശ്രമങ്ങള്‍ക്കായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം കശ്മീരില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് സലാഹുദ്ദീന്റെ ഈ പ്രസ്താവന.
പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകളുടെ സഖ്യമായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ തലവന്‍ കൂടിയാണ് സലാഹുദ്ദീന്‍.

കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതും സലാഹുദ്ദീനാണ്‍. ആക്രമണ രീതിയിലല്ലാതെ മറ്റൊരു രീതിയിലുള്ള പ്രശ്‌നപരിഹാരവും കശ്മീരില്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീരിലെ പോരാട്ടങ്ങള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും സലാഹുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :