കൊച്ചി|
jibin|
Last Modified വ്യാഴം, 18 ജൂണ്‍ 2015 (15:45 IST)
വിജിലന്‍സ് സംവിധാനത്തെ
സിബിഐ മാതൃകയിൽ സ്വതന്ത്ര സംവിധാനമാക്കണമെന്ന് ഹൈക്കോടതി. കാലോചിതമായ മാറ്റങ്ങള്‍ വിജിലന്‍സിന് അനിവാര്യമാണ്. വിജിലന്‍സ് സംവിധാനം ഉടച്ചുവാര്‍ക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. വിജിലന്‍സിന്‍റെ പ്രവര്‍ത്തനത്തില്‍ ഇപ്പോള്‍ പരാധീനതകളാണുള്ളതെന്നും കോടതി വ്യക്തമാക്കി.
പല അന്വേഷണങ്ങളും ശരിയായ രീതിയിലല്ല നടക്കുന്നത്, ഇതുവഴി സംസ്ഥാനത്തെ സാധാരണക്കാരന് നീതിലഭിക്കുന്നില്ല. അന്വേഷണ സംവിധാനം പലപ്പോഴും പാളുന്ന കാഴ്‌ചയാണ് കാണുന്നത്. സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന വിജിലന്‍സ് കോടതികളേ ഉള്ളു. നിലവില്‍ 600 കേസുകള്‍ വിചാരണഘട്ടത്തിലിരിക്കുന്നു. വിജിലന്‍സ് ജഡ്ജി നിയമം പോലും പലപ്പോഴും ചുവപ്പ് നാടയില്‍ കുരുങ്ങുന്നുണ്ടെന്നും
ഹൈക്കോടതി വ്യക്തമാക്കി.
വിജിലന്‍സ് നിയമസാധുതയില്ലാത്ത അന്വേഷണ സംഘമാണെന്നും രൂപീകരണം ക്രിമിനല്‍ നടപടി ക്രമങ്ങളുടെ ഭാഗമായല്ലെന്നും ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി കെടി മോഹനന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.