ഹീറോ സൈക്കിള്‍സ് സ്ഥാപകന്‍ അന്തരിച്ചു

ലുധിയാന| JOYS JOY| Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (08:54 IST)
പ്രമുഖ വ്യവസായിയും ഹീറോ സൈക്കിള്‍സ് എമിരറ്റസ് ചെയര്‍മാനും ഹീറോ ഗ്രൂപ്പ് സ്ഥാപകരില്‍ ഒരാളുമായ ഓം പ്രകാശ് മുഞ്ചാല്‍ അന്തരിച്ചു. 87 വയസ് ആയിരുന്നു. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ സൈക്കിള്‍ നിര്‍മ്മാണ കമ്പനി ആയിരുന്ന ഹീറോ പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാണ കമ്പനിയായി.

1928 ഓഗസ്റ്റ് 26ന് ജനിച്ച അദ്ദേഹം 1944ല്‍ അമൃത്‌സറില്‍ സഹോദരന്മാരോടൊപ്പം സൈക്കിള്‍ സ്പെയര്‍ പാര്‍ട്സ് ബിസിനസ് ആരംഭിച്ചു. 1956ല്‍ രാജ്യത്തെ ആദ്യ സൈക്കിള്‍ നിര്‍മ്മാണ ഫാക്‌ടറി തുടങ്ങി. സഹോദരന്മാരായ ബ്രിജ്മോഹന്‍ ലാല്‍, ദയാനന്ദ്, സത്യാനന്ദ് എന്നിവരായിരുന്നു മുഞ്ചാലിനൊപ്പം ഉണ്ടായിരുന്നത്.

ഏകമകന്‍ പങ്കജ് മുഞ്ചാല്‍ ആണ് ഇപ്പോള്‍ ഹീറോ മോട്ടോഴ്സ് ഗ്രുപ്പ് ചെയര്‍മാനും എം ഡിയും ആണ്. അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു മുഞ്ചാല്‍. വിവിധ മേഖലകളിലേക്ക് വേരുപടര്‍ത്തിയ കമ്പനി ആറു പതിറ്റാണ്ടിനകം 3,000 കോടി ആസ്തിയുള്ള വന്‍വ്യവസായമായി മാറി.

(ചിത്രത്തിന് കടപ്പാട് - ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :