സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (13:04 IST)
മുടി സ്‌ട്രേറ്റ് ചെയ്യുന്ന കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. അതേസമയം മുടിയില്‍ ഉപയോഗിക്കുന്ന ഹെയര്‍ ഡൈ, ബ്ലീച്ച് എന്നിവയ്ക്ക് ഗര്‍ഭാശയ അര്‍ബുദവുമായി യാതൊരു ബന്ധവും ഇല്ലെന്നും ഗവേഷകര്‍ പറയുന്നു.
35 നും 74 നും ഇടയില്‍ പ്രായമുള്ള 33497 സ്ത്രീകളെയാണ് പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ഇവരില്‍ 11 വര്‍ഷത്തോളം നടത്തിയ പഠനത്തിലാണ് 378 പേര്‍ക്ക് ഗര്‍ഭാശയ ക്യാന്‍സറുകള്‍ കണ്ടെത്തിയത്.