അഹമ്മദാബാദ്|
priyanka|
Last Updated:
വ്യാഴം, 4 ഓഗസ്റ്റ് 2016 (13:33 IST)
ഗുജറാത്തിലെ മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഹൈക്കോടതി റദ്ദാക്കി. സംവരണത്തിനു പുറത്തുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളതായിരുന്നു മേയ് ഒന്നിനു പുറത്തിറക്കിയ ഓര്‍ഡിനന്‍സ്.
മുന്നാക്ക സമുദായത്തില്‍ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതായിരുന്നു ഓര്‍ഡിനന്‍സ്. ഇത് ചോദ്യം ചെയ്ത് ദയാറാം വര്‍മ്മ, രാവ്ജിഭായ് മാണാനി, ദുല്‍റായ് ബസാര്‍ജെ, ഗുജറാത്ത് പേരന്റ്‌സ് അസോസിയേഷന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹോക്കോടതി ഉത്തരവ്.
സംവരണം സംബന്ധിച്ച് സുപ്രിം കോടതി നടത്തിയ ഉത്തരവുകളുടെ ലംഘനമാണിതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
മൊത്തം സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രിം കോടതി വിധിയുടെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പത്തു ശതമാനം കൂടി സംവരണം നല്‍കുന്നതോടെ സംവരണ രഹിത വിഭാഗത്തിന്റെയും ആറു ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിത വരുമാനമുള്ളവരുടെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.