അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്‌റ്റനന്റ് ഗവര്‍ണര്‍ തന്നെയെന്ന് ഹൈക്കോടതി

ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്‌റ്റനന്റ് ഗവര്‍ണര്‍ തന്നെ

ന്യൂഡൽഹി| JOYS JOY| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (12:28 IST)
ഡല്‍ഹിയില്‍ ഭരണം നടത്തുന്നത് ആരെന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്‌റ്റനന്റ് ഗവര്‍ണര്‍ തന്നെയെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു.

മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന എ എ പി സർക്കാരിന്‍റെ വാദം കഴമ്പില്ലാത്തതും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാഗിക സംസ്ഥാനപദവി മാത്രമുള്ള ഡൽഹിയിൽ പൊലീസും മറ്റ്​ സുപ്രധാന വകുപ്പുകളും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ്​.

ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ഡൽഹി സർക്കാരിന്​ അധികാരമില്ലെന്ന്​ വ്യക്തമാക്കി കഴിഞ്ഞവർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്​ഞാപനം എ എ പി സർക്കാർ ഡൽഹി ഹൈക്കോടതിയിൽ ചോദ്യം ചെയ്​തിരുന്നു.

ഇതിനെ തുടർന്ന്​ ഡൽഹിയിലെ
ഭരണഘടനാപരമായ അധികാരങ്ങൾ
കേന്ദ്രത്തിനും ഡൽഹി സർക്കാറിനുമായി വിഭജിച്ച്​ ഡൽഹി ഹൈക്കോടതി
ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :