'വർക്ക് ഫ്രം ഹോം' സ്ഥിരം തൊഴിൽ രീതി ആകുന്നു, കേന്ദ്രസർക്കാർ മാർഗ്ഗരേഖ തയ്യാറാക്കി

കൊറോണ,വർക്ക് ഫ്രം ഹോം, പുതിയ തൊഴിൽ രീതികൾ, Corona, Work from Home, After corona
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 മെയ് 2020 (11:40 IST)
പ്രതിസന്ധിക്ക് ശേഷം ലോകം വർക്ക് ഫ്രം ഹോം രീതിയിലേക്ക് തൊഴിലിടത്തെ കൂടുതല്‍ മാറ്റുകയാണ്. ഇത് പതിവ് തൊഴിൽ രീതിയാവാൻ പോകുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

വർക്ക് ഫ്രം ഹോമിനെക്കുറിച്ചും അതിന്‍റെ സാധ്യതകളെക്കുറിച്ചും കേന്ദ്രസർക്കാർ മാർഗ്ഗരേഖ തയ്യാറാക്കി. നിലവിൽ 75 മന്ത്രാലയങ്ങളിലെ ജീവനക്കാർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇതിൽ 57 മന്ത്രാലയങ്ങളിലെ 80 ശതമാനം ഓഫീസുകളിലെ ജീവനക്കാരും ഇ ഓഫീസ് വഴി ജോലി ചെയ്തു തുടങ്ങി. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ കേന്ദ്ര സർക്കാർ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വർഷത്തിൽ 15 ദിവസം വീട്ടിൽ നിന്നും ജോലിയെടുക്കുന്ന തരത്തിലാവണം പദ്ധതി തയ്യാറാക്കേണ്ടത് എന്നാണ് കരട് മാർഗരേഖയിലെ പ്രധാന നിർദേശം. ഔദ്യോഗിക ലാപ്ടോപ്പിൽ മാത്രമേ ജോലി ചെയ്യാവൂ എന്നും ഡാറ്റാ റീചാർജ് റീ ഇംപേഴ്‌സ്‌മെൻറിന് നൽകാമെന്നും കരടിൽ പറയുന്നു.

രഹസ്യ സ്വഭാവമുള്ള
ഫയലുകൾ ഇ ഓഫീസുകൾ വഴി അയക്കരുത്. അത്തരം
ഫയലുകൾ അയക്കുന്നതിന് മുമ്പ് ശ്രദ്ധ ക്ഷണിക്കുന്നതിനായി മെയിലും മെസേജും അയക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :