വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു; വെടിയേറ്റത് സുഹൃത്തുക്കള്‍ക്കൊപ്പം ഷോപ്പിങ് കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയപ്പോള്‍

വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2016 (12:39 IST)
സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണവും ഷോപ്പിങും കഴിഞ്ഞ് മടങ്ങിയെത്തിയ പെണ്‍കുട്ടിയെ സുഹൃത്തുക്കളില്‍ ഒരാള്‍ തന്നെ വെടിവെച്ചു കൊന്നു. ഡല്‍ഹിയില്‍ നജഫ്‌ഗഡില്‍ ആയിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീടിനു പുറത്ത് മെഴ്സിഡസ് കാറില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയെ വെടി വെച്ചതിനു ശേഷം സുഹൃത്ത് ശുഭം ഓടി രക്ഷപ്പെട്ടു. ശുഭവും കുടുംബവും ഇപ്പോള്‍ ഒളിവിലാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സുഹൃത്തുക്കളായ ശുഭം, യോഗേഷ് എന്നിവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും ഷോപ്പിങിനും പോയതായിരുന്നു പെണ്‍കുട്ടി. വൈകുന്നേരം ഏഴരയോടെയാണ് ഇവര്‍ വീട്ടില്‍ മടങ്ങിയെത്തിയത്. സംഭവത്തിനു തൊട്ടുമുമ്പ് മകളുമായി സംസാരിച്ച അമ്മ വീടിനു മുന്നില്‍ മകളെ കാത്തു നില്‍ക്കുമ്പോള്‍ ആണ്
സംഭവം നടന്നത്.

സുഹൃത്തായ യോഗേഷ് കാറില്‍ നിന്ന് പുറത്തിറങ്ങിയതിനു ശേഷമാണ് വെടിവെച്ചത്. വെടിവെച്ച ഉടന്‍ തന്നെ ശുഭം ഓടി രക്ഷപ്പെട്ടു. അമ്മയും യോഗേഷും ചേര്‍ന്ന് ഉടന്‍ തന്നെ പെണ്‍കുട്ടിയെ
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :