ന്യൂഡല്‍ഹി|
VISHNU N L|
Last Modified ബുധന്‍, 13 മെയ് 2015 (16:27 IST)
ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 20,000 കോടിരൂപ അനുവദിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗമാണ് 'നമാമി ഗംഗാ' പദ്ധതിക്ക് വന്‍തുക അനുവദിച്ചത്. മോഡി സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 2037 കോടിരൂപയ്ക്ക് പുറമെയാണിത്.
കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള '
ഗംഗ റിവര്‍ ബേസിന്‍ അതോറിറ്റി'യാണ് വിവിധ സംസ്ഥാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 'നമാമി ഗംഗാ' പദ്ധതി നടപ്പാക്കുന്നത്. 30 വര്‍ഷത്തിനിടെ ഗംഗാ ശുചീകരണത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 1985 നുശേഷം ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 4000 കോടിയിലേറെയാണ് ചിലവഴിച്ചിട്ടുള്ളത്.