ന്യൂഡൽഹി|
VISHNU N L|
Last Modified ബുധന്‍, 13 മെയ് 2015 (13:46 IST)
ആറന്മുള വിമാനത്താവളത്തിന് അനുമതിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. ആറന്മുള വിമാനത്താവളത്തിന് തത്വത്തിൽ അനുമതിയുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശർമയാണ് രാജ്യസഭയെ അറിയിച്ചത്. ആറന്മുള വിമാനത്താവളമുൾപ്പെടെ 15 വിമാനത്താവളങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര പ്രതിരോധ മന്ത്രാലയവും പരിസ്ഥിതി മന്ത്രാലയവും ആറന്മുള വിമാനത്താവളത്തിനു നല്‍കിയിരുന്ന അനുമതികള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ വിമാനത്താവളം ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് മന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ആറന്മുള വിമാനത്താവളത്തിന് അനുമതി നൽകില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കർ നേരത്തെ അറിയിച്ചത്. പ്രതിരോധ മന്ത്രാലയവും വിമാനത്താവളത്തിന് നൽകിയ അനുമതി റദ്ദാക്കിയിരുന്നു. എന്നാൽ ഇതിനൊക്കെ വിരുദ്ധമായാണ് മഹേഷ് ശർമ ഇന്ന് പാര്‍ലമെന്റില്‍ പറഞ്ഞിരിക്കുന്നത്. രാജ്യത്ത് ഈ വർഷം നിർമിക്കാനുദ്ദേശിക്കുന്ന 15 വിമാനത്താവളങ്ങളുടെ പട്ടികയിൽ കേന്ദ്രം ഉൾപ്പെടുത്തിയ പദ്ധതിയാണിത്. രണ്ടു ഘട്ടങ്ങളിലായി 2000 കോടി രൂപ മുതൽ മുടക്കി നിർമിക്കുന്ന പദ്ധതിയാണ് ആറന്മുള വിമാനത്താവളം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.