അതിവേഗ റെയില്‍ കോറിഡോര്‍: ചെന്നൈയില്‍നിന്ന് ഡല്‍ഹിയിലെത്താന്‍ 6 മണിക്കൂര്‍!

ന്യൂഡല്‍ഹി| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (17:35 IST)
അതിവേഗ റെയില്‍ കോറിഡോര്‍ വരുന്നു. ഇനി ചെന്നൈയില്‍നിന്ന് ഡല്‍ഹിയിലെത്താന്‍ 6 മണിക്കൂര്‍ മാത്രം മതിയാവും. ഈ റെയില്‍ പാതയിലൂടെ ട്രെയിനുകള്‍ മണിക്കൂറില്‍ 300 കിലോ മീറ്റര്‍ വേഗതയിലാവും പായുന്നത്. 1,754 കിലോ മീറ്റര്‍ അകലമുള്ള ഡല്‍ഹി- ചെന്നൈ യാത്രയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം മതിയാകുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

ചൈനയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടു ലക്ഷം കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള അതിവേഗ റെയില്‍ കോറിഡോര്‍ ബെയ്ജിംഗിനും ഗ്വാന്‍ഷുവിനും ഇടയിലുള്ളതാണ്.
പദ്ധതിയുടെ സാധ്യതാ പഠനം നടത്തുന്നതിന് അതിവേഗ റെയില്‍ അധികൃതര്‍ വരുന്ന 24ന് ബെയ്ജിംഗ് സന്ദര്‍ശിക്കും.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :