ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം

ന്യൂഡല്‍ഹി| Last Modified വ്യാഴം, 22 മെയ് 2014 (08:57 IST)
ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ഭൂചലനം. ഡല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, റാഞ്ചി, ഗയ തുടങ്ങിയ സ്‌ഥലങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു.

ബംഗാള്‍ ഉള്‍ക്കടലില്‍ 40 കിലോമീറ്റര്‍ ആഴത്തിലാണു റിക്‌ടര്‍ സ്‌കെയിലില്‍ ആറ്‌ രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്നലെ രാത്രി 9.52 ന്‌ ഉണ്ടായ ഭൂചലനം 40 സെക്കന്‍ഡുകള്‍ നീണ്ടു. നാശനഷ്‌ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :