ബിജെപി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരുമോ? ബിജെപി യോഗം ഇന്ന് ഡൽഹിയിൽ

അമിത് ഷായ്ക്ക് പകരം ബിജെപി അധ്യക്ഷ സ്ഥാനത്ത് വന്നേക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മുൻ കേന്ദ്ര മന്ത്രി ജെപി നദ്ദ തന്നെയാകും വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുക.

Last Modified വ്യാഴം, 13 ജൂണ്‍ 2019 (08:56 IST)
സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അധ്യക്ഷൻ വിളിച്ചു ചേർത്ത സംസ്ഥാന അധ്യക്ഷന്മാരുടെയും ബിജെപി ഭാരവാഹികളുടെയും യോഗം ഇന്ന് ഡൽഹിയിൽ. അമിത് ഷാ ആഭ്യന്തരമന്ത്രിയായ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനെപ്പറ്റിയും യോഗത്തിൽ ചർച്ച ചെയ്യപ്പെടും. എന്നാൽ ബിജെപി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടർന്നേക്കുമെന്നാണ് സൂചന.

പുതിയ അദ്ധ്യക്ഷന്‍റെ കാര്യത്തിൽ യോഗത്തിൽ ചര്‍ച്ച നടന്നേക്കുമെന്നാണ് സൂചന. അതേസമയം സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ അമിത്ഷ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. അമിത് ഷായ്ക്ക് പകരം ബിജെപി അധ്യക്ഷ സ്ഥാനത്ത് വന്നേക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മുൻ കേന്ദ്ര മന്ത്രി ജെപി നദ്ദ തന്നെയാകും വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുക.

സുപ്രധാനം എന്ന് കരുതുന്ന തെരഞ്ഞെടുപ്പുകൾ കഴിയുന്നത് വരെ അമിത് ഷാ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും നിലപാടെന്നാണ് വിവരം. ഈ വര്‍ഷം അവസാനമാണ് മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനിടെ സംഘടനാ തെരഞ്ഞെടുപ്പിനും ബിജെപിയിൽ കളമൊരുങ്ങുകയാണ്.

മണ്ഡലം പ്രസിഡന്‍റ് മുതല്‍ ദേശീയ അധ്യക്ഷനെ വരെ തെരഞ്ഞെടുക്കുന്ന ബിജെപിയുടെ 'സംഘടന്‍ പര്‍വ്വി'ന് അടുത്തമാസം തുടക്കമാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ ചുമതലയുള്ള ഭാരവാഹികളുടെ യോഗം വ്യാഴം, വെള്ളി ദിവസങ്ങളിലായി ദില്ലിയിൽ അമിത് ഷാ വിളിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :