സ്വകാര്യ എയർബസ് എസിജെ 312, കിങ്ങ് ഫിഷർ ഹൗസ് ഉള്‍പ്പെടെയുള്ള വിജയ് മല്യയുടെ വസ്തുവകകള്‍ ഇന്ന് ലേലം ചെയ്യും

പ്രമുഖ വ്യവസായി വിജയ് മല്യയുടെ വസ്തുക്കള്‍ ഇന്ന് ലേലം ചെയ്യും

ന്യൂഡൽഹി, വിജയ് മല്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സണ്‍ഡേ ഗാര്‍ഡിയന്‍ delhi, vijay mallia, state bank of india, sunday guardian
ന്യൂഡൽഹി| Sajith| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (09:21 IST)
വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട പ്രമുഖ വ്യവസായി വിജയ് മല്യയുടെ വസ്തുക്കള്‍ ഇന്ന് ലേലം ചെയ്യും. മുംബൈയിലെ കിങ്ങ് ഫിഷര്‍ ഹൗസും സ്വകാര്യ എയര്‍ ബസും ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ലേലം ചെയ്യുന്നത്. സേവന നികുതി വിഭാഗവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുമാണ് ലേലം നടത്തുന്നത്.

സേവന നികുതി വിഭാഗത്തിന് 812 കോടി രൂപ കുടിശിക തുകയും ‌വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയുമാണ് കൊടുക്കാനുള്ളത്. മുംബൈ രാജ്യാന്തരവിമാനത്താവളത്തിന് സമീപമുള്ള കിങ്ഫിഷര്‍ ഹൗസാണ് ലേലത്തിലെ പ്രധാനസ്വത്ത്. 150 കോടി രൂപ അടിസ്ഥാനവിലയുള്ള കെട്ടിടം കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ ഓഫീസായിരുന്നു. 2,401.7 സ്ക്വയര്‍ ഫീറ്റാണ് കിങ്ങ്ഫിഷര്‍ ഹൗസിന്‍റെ വിസ്തീര്‍ണം. മല്യയുടെ സ്വകാര്യ എയര്‍ബസായ എസിജെ 312, മൂന്ന് ഹെലികോപ്റ്ററുകള്‍ എന്നിവയും ലേലം ചെയ്യുന്നുണ്ട്. 600 കോടി രൂപയായാണ് എയര്‍ബസിന്‍റെ അടിസ്ഥാനവിലയായി കണക്കാക്കുന്നത്.

സേവന നികുതി വിഭാഗത്തിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് എയര്‍ബസ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലേലം ചെയ്യുന്നത്. 1623 കോടി രൂപ വായ്പ നല്‍കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് കിങ്ങ്ഫിഷര്‍ ഹൗസിന്‍റെ ലേലം. സര്‍ഫാസി നിയമം പ്രകാരം സര്‍ക്കാര്‍ കമ്പനിയായ എംഎസ്റ്റിഎസ് ലിമിറ്റഡ്, ഓണ്‍ലൈന്‍ വഴിയാണ് ലേലം നടത്തുന്നത്. 90 കോടി രൂപ വിലവരുന്ന ഗോവയിലെ കിങ് ഫിഷര്‍ വില്ലയും വരും ദിവസങ്ങളില്‍ ലേലം ചെയ്യുമെന്നാണ് സൂചന.

അതേസമയം, സണ്‍ഡേ ഗാര്‍ഡിയന്‍ പത്രത്തിന് അഭിമുഖം നല്‍കിയിരുന്നുയെന്ന പത്രത്തിന്‍റെ അവകാശവാദം നിഷേധിച്ച മല്യ തെറ്റായ അഭിമുഖം പ്രസിദ്ധീകരിച്ചതിന് മുംബൈ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :