ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ഭീഷണി; ഐഎസ് എന്നു സംശയം

ന്യൂഡല്‍ഹി| Sajith| Last Modified ശനി, 23 ജനുവരി 2016 (14:52 IST)
ബി ജെ പി നേതാവ് ഷാനവാസ് ഹുസൈന് ഐ എസ് ഭീഷണി. പാര്‍ട്ടിയുടെ ദേശീയവക്താവാണ് ഇദ്ദേഹം. ഉറുദുവിലും ഇംഗ്ലീഷിലുമായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.

പാര്‍ട്ടി ജനറലിനെക്കുറിച്ചും തന്നെക്കുറിച്ചും വളരെ മോശമായ രീതിയിലുള്ള പരാമര്‍ശങ്ങളാണ് കത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഹുസൈന്‍ നോര്‍ത്ത് അവന്യു പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇതിന് മുമ്പും തനിക്ക് നിരവധി ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ടെന്നും ഹുസൈന്‍ വ്യക്തമാക്കി.

ഇപ്പോള്‍ തുടര്‍ന്നു പോരുന്ന ദേശീയതയിലൂന്നിയ രാഷ്‌ട്രീയപ്രവര്‍ത്തനം ഇനിയും തുടരുമെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി ഡി ജി പി ജാറ്റിന്‍ നര്‍വാള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :