സമരം നടത്തുന്നവര്‍ ജാഗ്രതൈ, വരുന്നു ഡല്‍ഹി പൊലീസിന്റെ വക ഷോക് ട്രീറ്റ്മെ‌ന്റ്..!

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (11:11 IST)
സമരവും പ്രക്ഷോഭവുമായി സംഘര്‍ഷം ഉണ്ടക്കുന്നവരെ നേരിടാന്‍ ഗ്രനേഡും തോക്കും ലാത്തിയുമൊക്കെ ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ എല്ല സംസ്ഥാനങ്ങളിലേയും പൊലീസ് സേനകള്‍. എന്നാല്‍ ഈ രീതിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ പോവുകയാണ് ഡല്‍ഹി പൊലീസ്. ഇനി സമരം നടത്തുന്നവക്ക് ലാത്തിയും ഗ്രനേഡും തോക്കുമല്ല പകരം നല്ല ഷോക് ട്രീറ്റ്മെന്റ് നല്‍കാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം.

അതായത് ഇനി ഡല്‍ഹി പോലീസിന്റെ വെടിയേറ്റാല്‍ ജീവാപായം ഉണ്ടാവില്ല, പകരം ഷോക്കടിക്കും! ഇതിനാവശ്യമായ വൈദ്യുത തോക്കുകള്‍ ഡല്‍ഹി സിറ്റി പോലീസ്‌
അവതരിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യു എസില്‍ നിന്ന്‌ അഞ്ച്‌ വൈദ്യുത തോക്കുകളുടെ ആദ്യ ബാച്ച്‌ ചൊവ്വാഴ്‌ച എത്തുമെന്നാണ്‌ കരുതുന്നത്‌. ഇതോടെ ജീവാപായമുണ്ടാക്കാത്ത ആയുധങ്ങള്‍ ഉപയോഗിക്കുന്ന ആദ്യ പോലീസ്‌ വിഭാഗം എന്ന ബഹുമതി ഡല്‍ഹി പോലീസ്‌ സ്വന്തമാക്കും.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ജീവാപായം ഉണ്ടാകാതെ ഷോക്ക്‌ നല്‍കി സ്‌തംഭിപ്പിക്കാനാണ്‌ വൈദ്യുതി തോക്കുകള്‍ ഉപയോഗിക്കുക. വൈദ്യൂത തോക്കില്‍ നിന്നുളള പ്രഹരമേല്‍ക്കുന്നവര്‍ 15 സെക്കന്റോളം സ്‌തംഭിച്ചു പോകുമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. തോക്കില്‍ നിന്നുളള വൈദ്യുത-കാന്തിക പ്രഹരം ഇരയുടെ കേന്ദ്ര നാഡീവ്യൂഹത്തെ തളര്‍ത്തുന്നതാണ്‌ ഇതിനു കാരണം.
ടേസര്‍ എക്‌സ് 2 എന്ന പേരിലുളള വൈദ്യുത തോക്ക്‌ ഒന്നിന്‌ ഒരു ലക്ഷം രൂപയാണ്‌ വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :