മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പുതിയ ഉയരങ്ങളില്‍ ; ഇന്ത്യന്‍ നിര്‍മ്മിത മെട്രോ കോച്ചുകള്‍ ആസ്‌ത്രേലിയയിലേക്ക്

ന്യൂഡല്‍ഹി| Sajith| Last Modified ചൊവ്വ, 2 ഫെബ്രുവരി 2016 (15:57 IST)
കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പുതിയ ഉയരങ്ങളിലേക്ക്. ഇന്ത്യയില്‍ നിര്‍മ്മിച്ച ആറ് മെട്രോ കോച്ചുകള്‍ ആസ്‌ത്രേലിയയിലേക്ക് അയച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. വഡോദര സാവ്‌ലിയിലെ ബൊംബാര്‍ഡിയര്‍ കമ്പനിയിലാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്. ഈ കോച്ചുകള്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ആസ്‌ത്രേലിയയിലേക്ക് കയറ്റിയയച്ചത്.

ആഗോളനിര്‍മ്മാണ മേഖലയിലെ സുപ്രധാന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യത്തോടുകൂടി നടപ്പാക്കുന്നതാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി. ഈ പദ്ധതിയുടെ സുപ്രധാന നേട്ടങ്ങളിലോന്നായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍മ്മാണത്തെ വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ നിര്‍മ്മാണമാണ് ഇതെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.

അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ ആസ്‌ത്രേലിയയില്‍ നിന്നും 450 വാഹനങ്ങളുടെ ഓര്‍ഡറാണ് ലഭിച്ചിട്ടുള്ളതെന്നു
സര്‍ക്കാര്‍ അറിയിച്ചു. കനേഡിയന്‍ കമ്പനിയായ ബൊംബാര്‍ഡിയറിന് 270 കോടി ഡോളറിന്റെ ഓര്‍ഡര്‍ കൂടി ഇപ്പോള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :