ന്യൂഡല്‍ഹി|
Sajith|
Last Updated:
ശനി, 30 ജനുവരി 2016 (11:42 IST)
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകള്‍ക്ക് റയില്‍വെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു യൂസര്‍ ഐഡി ഉപയോഗിച്ച് മാസത്തില്‍ ഇനി ആറു ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂ.
ടിക്കറ്റ് ബുക്ക് ചെയ്ത് മറിച്ചുവില്‍ക്കുന്നത് തടയാനാണ് ഈ നിയന്ത്രണമെന്ന് റെയില്‍വേ വ്യക്തമാക്കി. ഇതുവരെ 10 ടിക്കറ്റുകള്‍ ഒരു ഐഡിയില്‍ നിന്നും ഒരു മാസം ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നു. ഈ നിയന്ത്രണം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.