വിഷ്ണു ലക്ഷ്‌മണ്‍|
Last Updated:
ചൊവ്വ, 10 ഫെബ്രുവരി 2015 (11:44 IST)
ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതൊടെ രാജ്യത്ത് പുതിയൊരു ജനപക്ഷ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാരിന്റെ എട്ടുമാസത്തെ ഭരണത്തിന്റെ വിലയിരുത്തലായി കരുതപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനകള്‍ മോഡിയുടെ കോര്‍പ്പറേറ്റ് രാഷ്ട്രീയമല്ല കെജ്രിവാളിന്റെ ജനപക്ഷ രാഷ്ട്രീയമാണ് രാജ്യത്തിന് ആവശ്യം എന്നാണ്.
ഒരുപക്ഷെ രാജ്യത്തെ ഇടതുപക്ഷം പരാജയപ്പെട്ടിടത്താണ് ബിജെപിയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിടാന്‍ എഎപിക്കായത് എന്നത് ഇടതുപക്ഷം ഇരുന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ പക്ഷത്തുനിന്ന് പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ അകന്നുനിന്ന വിടവിലാണ് കെജ്രിവാളും എഎപിയും കടന്നുവന്നിരിക്കുന്നത് എന്നത് വ്യക്തമാണ്.
വര്‍ഗീയതയൊ, ന്യൂനപക്ഷ പ്രീണനമൊ, വികസനമോ അല്ല കെജ്രിവാള്‍ മുന്നൊട്ട് വച്ചത്. കുടിവെള്ളം, വെദ്യുതി, ഡല്‍ഹിയുടെ സംസ്ഥാന പദവി, ചേരികളിലെ പ്രശ്നം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളാണ് എഎപി മുന്നൊട്ട് വച്ചത്. കണ്ണഞ്ചിക്കുന്ന പ്രചാരണ കോലാഹലങ്ങളൊ, വമ്പന്‍ താര നിരയുടെ പ്രചാരണ റാലികളൊ ആയിരുന്നില്ല ആം ആദ്മി പാര്‍ട്ടിയുടെ കൈമുതല്‍. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ചെറിയ ചെറിയ യോഗങ്ങളില്‍ കൂടി അവരുടെ പ്രശ്നങ്ങള്‍ അടുത്തറിയുകയായിരുന്നു എഎപി ചെയ്തത്.
അതുകൊണ്ടു തന്നെ അവരുടെ പ്രചാരണങ്ങളില്‍ മറ്റാരേക്കാളും ജനങ്ങളുടെ വികാരം പ്രതിഫലിച്ചു. എന്നാല്‍ കോണ്‍ഗ്രസിനൊ, ബിജെപിക്കൊ അത് പേരിനു പോലും അവകാശപ്പെടാനുണ്ടായിരുന്നില്ല എന്നത് ശ്രദ്ദേയമാണ്. ഇനി കോണ്‍ഗ്രസും ബിജെപിയും ഇരുന്നു ചിന്തിക്കേണ്ട കാര്യമാണ് എഎപിയുടെ മിന്നുന്ന വിജയം. വികസന അജണ്ഡകളൊ പ്രഭാവമൊ അല്ല ജനങ്ങളുടെ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് എന്ന് ഇരു പാര്‍ട്ടികളും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
തുടര്‍ച്ചയായുള്ള തിരിച്ചടികളില്‍ നിന്ന് കോണ്‍ഗ്രസ് ഇനിയും പാഠം പഠിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് തിരിച്ചടികള്‍ക്ക് പിന്നാലെ രാഹുലിനെ മാറ്റി പ്രിയങ്കയെ കൊണ്ടുവരാന്‍ ചിലര്‍ മുറവിളികൂട്ടുന്നത്. നെഹ്‌റു കുടുംബങ്ങളെ അധാരമാക്കി തിരിയുന്ന രീതിയില്‍ നിന്ന് മാറാതെ കോണ്‍ഗ്രസിന് ഇനി തിരിച്ചുവരവുണ്ടാവുകയില്ല. പാഠം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബിജെപിയുടെ സ്ഥിതിയും ഇതുതന്നെയായിരിക്കും എന്നതു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ഡല്‍ഹിയിലെ 12 ന്യൂനപക്ഷ മണ്ഡലങ്ങളിലും എഎപി ലീഡ് ചെയ്തു എന്നത് മറ്റൊരു സൂചനയാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന മണ്ഡലങ്ങളാണ് ഇപ്പോള്‍ മാറി ചിന്തിച്ചിരിക്കുന്നത്. പ്രീണനവുമില്ല, വര്‍ഗീയതയുമില്ല തികച്ചു മതേതരമായ കാഴ്ചപ്പാട് മുന്നൊട്ട് വച്ച എഎപിക്ക് ന്യൂനപക്ഷങ്ങള്‍ പിന്തുണ നല്‍കിയതില്‍ അത്ഭുതപ്പെടാനില്ല. കോണ്‍ഗ്രസിന്റെ പ്രീണന മതേതരത്വമല്ല യാഥാഥ്യമെന്ന് ഡല്‍ഹിയിലെ ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
അതേസമയം നാലില്‍ മൂന്ന് ഭൂരിപക്ഷം എന്നത് എഎപിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കേന്ദ്രത്തില്‍ ബിജെപി മാത്രെഅം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയ അതേ അവസ്ഥയാണ് ഇന്ന് എഎപിക്കുമുണ്ടായിരിക്കുന്നത്. ജനങ്ങളുടെ വലിയ പ്രതീക്ഷകളും ആഗ്രഹങ്ങളുമാണ് ഇത്രയും വലിയ ഭൂരിപക്ഷം. എന്നാല്‍ അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റാന്‍ എഎപിക്കും കെജ്രിവാളിനും സാധിച്ചില്ലെങ്കില്‍ ഇതേ ജനങ്ങള്‍ തന്നെ അവരെ തിരിച്ചിറക്കും എന്നത് തീര്‍ച്ച. കാരനം മോഡൊ രാജ്യത്തിനു നല്‍കിയതുപോലെയുള്ള ഒരുപക്ഷ മുഖ്യധാരാ കക്ഷികള്‍ നല്‍കാന്‍ മടിക്കുന്ന വാഗ്ദാനങ്ങളാണ് എഎപി നല്‍കിയിരിക്കുന്നത്. അവര്‍ക്ക് അത് നിറവേറ്റാന്‍ സാധിക്കട്ടെ എന്ന് നമ്മള്‍ക്ക് ആശിര്‍വദിക്കാം. കെജ്രിവാളിന് എല്ലാവിധ ഭാവുകങ്ങളും.