നാഡ ചതിച്ചില്ല, പക്ഷേ ചെന്നൈ ഭയന്നു, ഇവന്‍ നിസാരക്കാരനല്ല - കേരളം ചെറുത്തു നില്‍ക്കുമോ ?

നാഡയുടെ ഇരയാകുന്നതാര് ?; ചെന്നൈ രക്ഷപ്പെട്ടു - ഇവന്‍ നിസാരക്കാരനല്ല

  Cyclone Nada , Cyclone , rain , Nada , chennai , tornado , beech , ‘നാഡ’ ചുഴലിക്കാറ്റ് , നാഡ , ബംഗാൾ ഉൾക്കടല്‍ , കാറ്റിന്റെ ശക്തി , ചെന്നൈ , നാഡ
ചെന്നൈ/തിരുവനന്തപുരം| jibin| Last Updated: വെള്ളി, 2 ഡിസം‌ബര്‍ 2016 (19:45 IST)
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘നാഡ’ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് നാശം വിതയ്‌ക്കാതെ കടന്നു പോയെങ്കിലും കേരളം അപകട ഭീഷണിയിലാണ്. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് കനത്ത തണുപ്പ് അനുഭവപ്പെടുന്നതാണ് ആശങ്കയുണര്‍ത്തുന്നത്.

ശനിയാഴ്‌ച പുലര്‍ച്ചയോടെ മഴ സംസ്ഥാനത്ത് ശക്തമാകാന്‍ സാധ്യതയുണ്ട്. ചെന്നൈ കാര്യമായി ബാധിക്കാതെ പോയ മഴ കേരളത്തിലെ തീരങ്ങളില്‍ ആഞ്ഞടിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല. കനത്ത തണുപ്പിനൊപ്പം അന്തരിക്ഷം നേരത്തെ തന്നെ ഇരുട്ടിലായതും ഭയമുളക്കാവുന്നു. എന്നാല്‍ ചെന്നൈ തീരത്ത് എത്തുന്നതിന് മുമ്പ് തന്നെ കാറ്റിന്റെ ശക്തി കുറഞ്ഞെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ പ്രതിഭാസത്തിന് എന്ന പേരു നിര്‍ദേശിച്ചത് ഒമാനാണ്. പുതുച്ചേരിയില്‍ നിന്നും 720 കിലോമീറ്റര്‍ അകലെ തെക്ക്കിഴക്കും ശ്രീലങ്കയിലെ ട്രിന്‍കോമാലിക്ക് 490 കിലോമീറ്റര്‍ തെക്കുകിഴക്കുമായാണ് ഈ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.

ചെന്നൈയിൽ നിന്ന് 770 കിലോമീറ്റർ തെക്കു കിഴക്കായി മണിക്കൂറിൽ 25 കിലോമീറ്റർ വേഗത്തിലായിരുന്നു കാറ്റ് വീശിയിരുന്നത്. തമിഴ്‌നാട് തീരത്തേക്കു മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയില്‍ നീങ്ങിവന്ന കാറ്റ് വെള്ളിയാഴ്‌ച രാവിലെ തീരത്ത് എത്തിയെങ്കിലും ശക്തി കുറയുകയായിരുന്നു.

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നായിരുന്നു നിഗമനമെങ്കിലും തീരത്തിന് അടുത്തെത്തിയപ്പോള്‍ ശക്തി കുറയുകയായിരുന്നു. നേരത്തെ പറഞ്ഞ രീതിയില്‍ കനത്ത മഴയും കാറ്റും ചെന്നൈ തീരത്ത് എത്തിയിരുന്നുവെങ്കില്‍ നാശമുണ്ടാകുമെന്ന് വ്യക്തമായിരുന്നു. ചെന്നൈ തീരത്തു നിന്ന് കേരളത്തിലേക്ക് ചുഴലിക്കാറ്റ് നീങ്ങുമായിരുന്നു. എന്നാല്‍ കേരളത്തില്‍ നാശം വിതയ്‌ക്കാനുള്ള ശക്തി നാഡയ്‌ക്ക് അപ്പോഴേക്കും നഷ്‌ടമാകുമായിരുന്നു.

അതേസമയം, ദിവസങ്ങള്‍ നീണ്ട ആശങ്കയാണ് ചെന്നൈ നിവാസികളില്‍ നിന്ന് അകന്നത്. കഴിഞ്ഞ വര്‍ഷം ഈ സമയത്തായിരുന്നു ചെന്നൈ വിഴുങ്ങിയ പ്രളയമുണ്ടായത്. കഴിഞ്ഞ വർഷം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചെന്നൈ തീരത്ത് ദുരിതം വിതയ്‌ക്കുകയായിരുന്നു. മൂന്നു ജില്ലകളെ വെള്ളത്തിലാക്കിയ പ്രളയത്തിന്റെ കെടുതികള്‍ ഇന്നും ചെന്നൈ നിവാസികള്‍ അനുഭവിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ...

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം
അലര്‍ജി, ജലദോഷം, ചുമ എന്നിവയ്ക്ക് ഉപയോഗിക്കുന്ന പല ഓവര്‍-ദി-കൌണ്ടര്‍ മരുന്നുകളിലും ഈ ...

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് ...

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം
കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് ...

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!
ആംപ്രിയയിലെ ജയിലിലെ തടവുകാരനാണ് ആദ്യമായി ഇത് സംബന്ധിച്ചു അവകാശം ലഭിച്ചത്.

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ ...

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടക്കുന്നതിനിടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടിയ ...

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ...

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ
രമ്യയ്ക്ക് 7 വോട്ടും സിപിഎമ്മിലെ മോള്‍ജി രാജീവിന് അഞ്ചു വോട്ടുമാണ് കിട്ടിയത്