കശ്‌മീരില്‍ സംഘര്‍ഷം തുടരുന്നു; നിരോധനാജ്ഞ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു; പുതുതായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

നിരോധനാജ്ഞ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു

ശ്രീനഗര്‍| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (08:33 IST)
സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കശ്‌മീരില്‍ നിലനില്‍ക്കുന്ന കര്‍ഫ്യൂ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.വിഘടനവാദികള്‍ മാര്‍ച്ചിന് ആഹ്വാനം നല്കിയതിനെ തുടര്‍ന്ന് മൂന്നു ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

വടക്കന്‍ കശ്മീരിലെ ബന്ദിപുര, സെന്‍ട്രല്‍ കശ്മീരിലെ ഗാന്തെര്‍ബല്‍‍, തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ എന്നീ മൂന്നു ജില്ലകളിലാണ് മാര്‍ച്ചിന് ആഹ്വാനമുണ്ടായത്. ഇവിടങ്ങളില്‍ കൂടാതെ, ഷോപിയാന്‍ ജില്ലയിലെ അഞ്ചു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പുതുതായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

അതേസമയം, തുടര്‍ച്ചയായ 72ആം ദിവസവും
കശ്മീരില്‍ ജനജീവിതം സ്തംഭിച്ചിരിക്കയാണ്. കടകളും പെട്രോള്‍പമ്പുകളും മറ്റു വ്യാപാരസ്ഥാപനങ്ങലും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതവും നിലച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :