മൂന്നാം തവണയും സിപിഐയുടെ അമരത്ത് എസ് സുധാകര്‍ റെഡ്ഡി; കേന്ദ്ര സെക്രട്ടേറിയേറ്റില്‍ ഇടം‌പിടിച്ച് കാനം രാജേന്ദ്രനും ബിനോയ് വിശ്വവും

സിപിഐ ജനറൽ സെക്രട്ടറി പദത്തിൽ സുധാകർ റെഡ്ഡിക്ക് മൂന്നാമൂഴം

അപർണ| Last Modified ഞായര്‍, 29 ഏപ്രില്‍ 2018 (16:26 IST)
സിപിഐ ജനറല്‍ സെക്രട്ടറിയായി എസ്.സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് റെഡ്ഡിയെ സി പി ഐ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. കൊല്ലത്തു നടക്കുന്ന സിപിഐ 23–ാം പാർട്ടി കോൺഗ്രസിന്റെ അവസാന ദിനത്തിലാണ് റെഡ്ഡിയെ തൽ‌സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

കാനം രാജേന്ദ്രനേയും ബിനോയ് വിശ്വത്തിനേയും കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗങ്ങളായി തെരഞ്ഞെടുത്തു. 31 അംഗ നിര്‍വാഹക സമിതിയില്‍ എട്ടു പേര്‍ പുതുമുഖങ്ങളാണ്. 11 അംഗ സെക്രട്ടേറിയറ്റില്‍ നാലു പുതുമുഖങ്ങളുണ്ട്. വിദ്യാര്‍ഥി നേതാവും ജെ.എന്‍.യു മുന്‍ യൂണിയന്‍ ചെയര്‍മാനുമായ കനയ്യകുമാറിനെ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി.

മൂന്നു ടേം പൂര്‍ത്തിയാക്കിയ ദിവാകരനെ ഒഴിവാക്കാന്‍ നേരത്തെതന്നെ നീക്കമുണ്ടായിരുന്നു. ദേശീയ കൗൺസിലിൽനിന്ന് ഒഴിവാക്കിയവരിൽ രണ്ടുപേർ ഇസ്മായിൽ പക്ഷക്കാരാണ്. പുതിയതായി ഉൾപ്പെടുത്തിയവർ എല്ലാം കാനം പക്ഷക്കാരും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :