നെല്‍വിന്‍ വില്‍സണ്‍|
Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (18:27 IST)
രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നു. ദിനംപ്രതി രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിക്കുന്നു. രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ച 1,61,736 പോസിറ്റീവ് കേസുകളില്‍ 80.80 ശതമാനം കേസുകളും പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് രോഗവ്യാപനത്തില്‍ ആദ്യ മൂന്ന് സ്ഥാനത്ത്. തൊട്ടുപിന്നില്‍ ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. രോഗവ്യാപനത്തിന്റെ കണക്കില്‍ പത്താം സ്ഥാനത്താണ് കേരളം.
കേരളത്തില്‍ പരിശോധന വര്‍ധിച്ചപ്പോള്‍ രോഗികളുടെ എണ്ണവും കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാംപിളുകളാണ് കേരളത്തില്‍ പരിശോധിച്ചത്. ഇതില്‍ 7,515 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക്
മുന്‍പ് അഞ്ചില്‍ താഴെയായിരുന്ന കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ പത്തിനു മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്‍പത് ശതമാനത്തില്‍ താഴെ നിര്‍ത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. വൈറസിന്റെ വ്യാപനശേഷി കൂടിയിട്ടുണ്ടാകാമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച അരുതെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.