കടല്‍തീരത്തുനിന്നു സെല്‍ഫിയെടുക്കാന്‍ ശ്രമം: ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കടല്‍ത്തീരത്തുനിന്നു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ കടലില്‍ വീണ് മരിച്ചു.

madura, kanyakumari, selfie, accident, death മധുര, കന്യാകുമാരി, സെല്‍ഫി, അപകടം, മരണം
മധുര| സജിത്ത്| Last Updated: ചൊവ്വ, 19 ജൂലൈ 2016 (11:48 IST)
കടല്‍ത്തീരത്തുനിന്നു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ കടലില്‍ വീണ് മരിച്ചു. കന്യാകുമാരിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം നടന്നത്. തിരുപ്പുര്‍ സ്വദേശികളായ ഉമര്‍ ഷെരിഫ് (42), ഇദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമ ബീവി (40) എന്നിവരാണു മരിച്ചത്.

കുടുംബത്തോടൊപ്പം കന്യാകുമാരിയില്‍ സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു ദമ്പതികള്‍. ശങ്കുതുറ ബീച്ചില്‍ മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇരുവരും കൂറ്റന്‍ തിരമാലയില്‍പ്പെടുകയായിരുന്നു. നാട്ടുകാരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഇരുവരെയും കരയിലെത്തിച്ചു

എന്നാല്‍ ഫാത്തിമ അപ്പോളേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. ഷെരീഫിനെ ഉടന്‍തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. യാത്രമദ്യേ അദ്ദേഹവും മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ ശുചീന്ദ്രം പൊലീസ് കേസെടുത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :