ജയിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു, തോറ്റതിന് പിന്നാലെ ചെളിവാരിയെറ് രൂക്ഷവുമായി; കേരളാ നേതൃത്വത്തോട് സോണിയ ഗാന്ധിക്ക് അതൃപ്തി രൂക്ഷം

കേരളാ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തേണ്ട എന്നാണ് സോണിയ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്

സോണിയ ഗാന്ധി , കോണ്‍ഗ്രസ് , നിയമസഭ തെരഞ്ഞെടുപ്പ് , സുധീരന്‍ , ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം/ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 8 ജൂണ്‍ 2016 (16:47 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍‌വി ഏറ്റവാങ്ങിയതിന് പിന്നാലെ നേതാക്കള്‍ പരസ്‌പരം ചെളി വാരിയെറിയാനും തുടങ്ങിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അതൃപ്‌തി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം കേരളത്തില്‍ നിന്നുള്ള ഒരു നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തേണ്ട എന്നാണ് സോണിയ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും തിരിച്ചടി നേരിടുകയാണെങ്കില്‍ നേരിയ ഭൂരിപക്ഷത്തിന്റെ വ്യത്യാസം മാത്രമെ ഉണ്ടാകുകയുള്ളൂവെന്നുമാണ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ സോണിയ ഗാന്ധിയേയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും അറിയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് വന്‍ പരാജയം നേരിട്ടെന്ന് വ്യക്തമാകുകയായിരുന്നു.

രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഭരണം നഷ്‌ടമായത് ദയനീയമായ പരാജയം നേരിട്ടത് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ നിലനിന്ന തര്‍ക്കങ്ങലും വിവാദങ്ങളും ഇപ്പോഴും അവസാനിക്കാത്തതിലും ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. കേരളത്തില്‍ ഉടന്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാനിടയില്ലാത്തതിനാല്‍ തല്‍ക്കാലം ഇവിടുത്തെ നേതാക്കള്‍ക്കിടയിലുള്ള പടലപ്പിണക്കത്തില്‍ ഇടപെടേണ്ടതില്ല എന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.

തെരഞ്ഞെടുപ്പിന് മുമ്പും അതിനുശേഷവും കേരളഘടകത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും പടലപ്പിണക്കങ്ങളുമാണ് സോണിയ്‌ ഇഷ്‌ടപെടാത്തത്. ഡല്‍ഹിയില്‍ എത്തിയ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ കാണാന്‍ സോണിയ കൂട്ടാക്കാതിരുന്നത് ഈ എതിര്‍പ്പ് മൂലമാണെന്നാണ് റിപ്പോര്‍ട്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :