വ്യോമസേന വിമാനം കാണാതായ സംഭവം; സംഭവത്തിനു ആറു ദിവസത്തിന് ശേഷവും സൈനികന്റെ ഫോൺ പ്രവർത്തിച്ചു

വ്യോമസേന വിമാനം കാണാതായ സംഭവം; സംഭവത്തിനു ആറു ദിവസത്തിന് ശേഷവും സൈനികന്റെ ഫോൺ പ്രവർത്തിച്ചു

ചെന്നൈ| aparna shaji| Last Modified ശനി, 30 ജൂലൈ 2016 (12:13 IST)
രണ്ട് മലയാളികളടക്കം 29 പേരുമായി കാണാതായ വ്യോമസേന വിമാനത്തെപ്പറ്റിയുള്ള നിഗൂഢതകൾ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. വിമാനത്തിലുണ്ടായിരുന്ന സൈനികന്റെ ഫോൺ അപകടത്തിന് ആറു ദിവസത്തിനുശേഷവും പ്രവർത്തിക്കുന്നതായി ബന്ധുക്കൾ പറയുന്നു. വിമാനത്തിലുണ്ടായിരുന്ന വ്യോമസേനാ ഉദ്യോഗസ്ഥനായ രഘുവീർ വർമയുടെ ഫോൺ വ്യാഴാഴ്ച റിങ്ങ് ചെയ്തുവെന്നാണ് ബന്ധുക്കൾ അവകാശപ്പെടുന്നു.

ജൂലൈ 22നായിരുന്നു വ്യോമസേനയുടെ എ എൻ 32 വിമാനം കാണാതായത്. വിവരം അറിഞ്ഞതുമുതൽ രഘുവിന്റെ മൊബൈലിലേക്ക് വീട്ടുകാർ സ്ഥിരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. അതിനിടെയാണ് വ്യാഴാഴ്ച ഏതാനും നിമിഷത്തേക്ക് അദ്ദേഹത്തിന്റെ ഫോൺ റിങ് ചെയ്തത്. മാത്രമല്ല, രഘുവീറിന്റെ ഫോണിലെ ഇന്റർനെറ്റ് കണക്ഷനും അപകടത്തിന് ഏതാനും ദിവസങ്ങൾക്കുശേഷവും പ്രവർത്തിച്ചിരുന്നതായി ബന്ധുക്കൾ തെളിവു സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബന്ധുക്കൾ നൽകിയ വിവരമനുസരിച്ച് വ്യോമസേനാ ഉദ്യോഗസ്ഥർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. വിവരങ്ങ‌ൾ ശേഖരിച്ചെങ്കിലും ഫോൺ എവിടെയാണുള്ളതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ മൊബൈൽ പിന്തുടർന്ന് വിമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :