ഗുവാഹതി|
jibin|
Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (10:25 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ കേരള ബ്ളാസ്റ്റേഴ്സിന് തോല്‍വി. തിങ്കളാഴ്ച ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ
ഉടമസ്ഥതയിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ളാസ്റ്റേഴ്സ് പരാജയമറിഞ്ഞത്.
ആദ്യ പകുതിയുടെ ആവസാന മിനിറ്റിൽ കൊക്കെ(സെർജിയോ പർദോ)യാണ് യുണൈറ്റഡിനു വേണ്ടി ഗോൾ നേടിയത്. ഇരു ടിമുകളും ഒപ്പത്തിനൊപ്പം കളം നിറഞ്ഞപ്പോള്‍ കളി ആവേശത്തിലായി. ആക്രമണവും പ്രത്യാക്രമണവും ഒരു പോലെ കെട്ടഴിച്ചപ്പോള്‍ തുടക്കത്തില്‍ ഗോള്‍ മാത്രം മാറി നിന്നു. എന്നാല്‍ ആദ്യ പകുതിയുടെ ആവസാന മിനിറ്റിൽ കൊക്കെ യുണൈറ്റഡിന് വിജയ ഗോള്‍ സമ്മാനിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ ആതിഥേയ ടീമിനെ വിറപ്പിച്ചെങ്കിലും ആവശ്യമായ ഗോള്‍ മാത്രം അകന്നുനിന്നതോടെ ബ്ളാസ്റ്റേഴ്സ് തോല്‍വി സമ്മാനിക്കുകയായിരുന്നു. അവസാന നിമിഷങ്ങളില്‍ സമനിലപിടിക്കാന്‍ ബ്ളാസ്റ്റേഴ്സ് കിണഞ്ഞുപരിശ്രമിച്ചെങ്കിലും ആതിഥേയരുടെ പ്രതിരോധ മതിലിന് മുന്നില്‍ എല്ലാം പാഴായി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.