രേണുക വേണു|
Last Modified ഞായര്‍, 26 ഡിസംബര്‍ 2021 (09:10 IST)
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനമായി. ബൂസ്റ്റര്‍ഡോസ് ജനുവരി പത്ത് മുതല്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കാനാണ് കേന്ദ്ര തീരുമാനം.
ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ബൂസ്റ്റര്‍ഡോസ് ആയി മൂന്നാം ഡോസ് ആദ്യം നല്‍കുക. കൂടാതെ 60 വയസിന് മുകളില്‍ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കും ഡോക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരി പത്തുമുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും.